ന്യൂഡൽഹി ∙ അഡ്ജസ്റ്റ്മെന്റ് സമരങ്ങൾ കൊണ്ടു ബിജെപിയെ നേരിടാനാവില്ലെന്നു തുറന്നടിച്ചും പാർട്ടിയിലെ ചില നേതാക്കളുടെ രീതികളിൽ അതൃപ്തി പ്രകടിപ്പിച്ചും രാഹുൽ ഗാന്ധി. തന്റെ ആശയങ്ങൾക്ക് ഇപ്പോഴും പാർട്ടി നേതാക്കളുടെ പൂർണ പിന്തുണയില്ലെന്നു വ്യക്തമാക്കിയ രാഹുൽ, നിലവിലെ സാഹചര്യത്തിൽ | Rahul Gandhi | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അഡ്ജസ്റ്റ്മെന്റ് സമരങ്ങൾ കൊണ്ടു ബിജെപിയെ നേരിടാനാവില്ലെന്നു തുറന്നടിച്ചും പാർട്ടിയിലെ ചില നേതാക്കളുടെ രീതികളിൽ അതൃപ്തി പ്രകടിപ്പിച്ചും രാഹുൽ ഗാന്ധി. തന്റെ ആശയങ്ങൾക്ക് ഇപ്പോഴും പാർട്ടി നേതാക്കളുടെ പൂർണ പിന്തുണയില്ലെന്നു വ്യക്തമാക്കിയ രാഹുൽ, നിലവിലെ സാഹചര്യത്തിൽ പ്രസിഡന്റ് പദവിയിലേക്കു താനില്ലെന്നു സൂചിപ്പിച്ചു. ലോക്സഭയിൽ എംപിമാരുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിലാണു രാഹുൽ മനസ്സു തുറന്നത്. ബഹളത്തെത്തുടർന്ന് സഭ അൽപനേരത്തേക്ക് നിർത്തിയപ്പോഴാണ് ശശി തരൂർ, മനീഷ് തിവാരി, ആന്റോ ആന്റണി, ഹൈബി ഈഡൻ, അടൂർ പ്രകാശ്, ജ്യോതിമണി എന്നിവരുൾപ്പെടെ രാഹുലിനെ സമീപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും നേരിടാൻ ആശയപരമായ സമരമാണു കോൺഗ്രസ് നയിക്കേണ്ടതെന്നും അതിന്റെ മുൻനിരയിൽ അവസാനശ്വാസം വരെ താനുണ്ടാവുമെന്നും രാഹുൽ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് പദവി വീണ്ടും ഏറ്റെടുത്ത് പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന് എംപിമാരിലൊരാൾ ചൂണ്ടിക്കാട്ടിയപ്പോൾ, പാർട്ടിയിൽ തനിക്കു പൂർണ പിന്തുണയില്ലെന്നു രാഹുൽ പറ‍ഞ്ഞു. 

ADVERTISEMENT

ബിജെപിയെ നേരിടാൻ എന്താണു ചെയ്യേണ്ടതെന്നു തനിക്കറിയാമെങ്കിലും പാർട്ടി ആശയക്കുഴപ്പത്തിലാണ്. സമരം ഏതു രീതിയിൽ വേണമെന്ന കാര്യത്തിൽ പാർട്ടിക്ക് ഏകാഭിപ്രായമില്ല. ഈ രീതിയിൽ പാർട്ടിയെ നയിക്കാനില്ല.

ആശയപരവും തീവ്രവുമായ സമരരീതിയാണു വേണ്ടത്. ചിലർ നടത്തുന്ന അഡ്ജസ്റ്റ്മെന്റ് സമരം കൊണ്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പൂർണ പിന്തുണയില്ലെന്നതു കാര്യമാക്കേണ്ടെന്നും 90 % പേർ ഒപ്പമുണ്ടാവുമെന്നും മറ്റു ചിലർ പറഞ്ഞെങ്കിലും മറുപടി രാഹുൽ ചിരിയിലൊതുക്കി.

ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ രാഹുൽ മറ്റുള്ളവരും അതേ മാതൃക കാട്ടണമെന്നു താൽപര്യപ്പെട്ടിരുന്നു. എന്നാൽ, പലരും പദവികളിൽ തുടരുന്നതിൽ രാഹുൽ അസ്വസ്ഥനാണ്. 

English Summary: "No Question," Rahul Gandhi Said On Return As Congress Chief