കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മറ്റു സംസ്ഥാനങ്ങളും പൂർണമോ ഭാഗികമോ ആയ നിയന്ത്രണ നടപടികളിലേക്ക്. പലയിടങ്ങളിലും വാഹനഗതാഗതം അടക്കം നിരോധിച്ചു. ക്ഷാമം ഉണ്ടാകില്ലന്നെ അധികൃതരുടെ എല്ലാ ഉറപ്പുകളും അവഗണിച്ച് ജനം അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടുന്ന കാഴ്ചയായിരുന്നു | COVID-19 | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മറ്റു സംസ്ഥാനങ്ങളും പൂർണമോ ഭാഗികമോ ആയ നിയന്ത്രണ നടപടികളിലേക്ക്. പലയിടങ്ങളിലും വാഹനഗതാഗതം അടക്കം നിരോധിച്ചു. ക്ഷാമം ഉണ്ടാകില്ലന്നെ അധികൃതരുടെ എല്ലാ ഉറപ്പുകളും അവഗണിച്ച് ജനം അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടുന്ന കാഴ്ചയായിരുന്നു പലയിടങ്ങളിലും. 

പഞ്ചാബിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഡൽഹി, ജാർഖണ്ഡ്, നാഗാലാൻഡ്, ഹിമാചൽ പ്രദേശ്, അരുണാചൽപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ പൂർണമായി അടച്ചിടാൻ തീരുമാനിച്ചു. മധ്യപ്രദേശ്, ബിഹാർ, ഹരിയാന, ഉത്തർപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിലെ ചില ജില്ലകൾ അടച്ചു. മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തേ തന്നെ പൂർണമോ ഭാഗികമായോ ആയി അടച്ചുകഴിഞ്ഞു. 

ADVERTISEMENT

∙ തടവുകാരുടെ ആധിക്യം മൂലമുള്ള വൈറസ് വ്യാപന സാധ്യത ഒഴിവാക്കാൻ പരോൾ നയം തിരുത്തുകയാണെന്ന് ഡൽഹി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

∙ വ്യോമഗതാഗത നിയന്ത്രണ ജോലികളിലുള്ളവർക്ക് ബ്രെത്ത് അനലൈസർ ട്യൂബുകൾ ഉപയോഗിച്ച് പരിശോധന നടത്തുന്നത് നിർത്തിവയ്ക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്.‌

ADVERTISEMENT

∙ നാഗാലാൻഡിൽ അടച്ചിടൽ നിലവിൽ വന്നതോടെ ജനങ്ങൾ അവശ്യ വസ്തുക്കൾ വാങ്ങിക്കൂട്ടുകയാണ്. പൊതു, സ്വകാര്യ ബസ്, ഓട്ടോ, ടാക്സി സർവീസുകൾ നിർത്തി.

∙ കൊൽക്കത്തയിലും ബംഗാളിലെ ചില ജില്ലകളിലും അവശ്യ വസ്തുക്കൾക്ക് ക്ഷാമം. ട്രെയിൻ നിർത്തിയതിനെ തുടർന്ന് ചരക്കുനീക്കം നിലച്ചതാണ് കാരണം. വിലകൂട്ടി വിറ്റാൽ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ്.

ADVERTISEMENT

∙ ജാർഖണ്ഡിൽ 350 കേന്ദ്രങ്ങളിൽ പാവപ്പെട്ടവർക്കായി ഭക്ഷണവിതരണം ആരംഭിക്കും. നിലവിൽ പ്രവർത്തിക്കുന്ന 377 കേന്ദ്രങ്ങൾക്കു പുറമേയാണിത്. ആശുപത്രി ആവശ്യങ്ങൾക്കായുള്ള വാഹന സർവീസുകൾ ഒഴികെ ടാക്സി, ഓട്ടോ, ബസ്, സൈക്കിൾ റിക്ഷകൾക്ക് നിരോധനം.

∙ ബെംഗളൂരുവിൽ ക്വാറന്റീ‍ൻ ചെയ്തവരെ പൊതുസ്ഥലങ്ങളിൽ കണ്ടാൽ അറസ്റ്റ്.

∙ മധ്യപ്രദേശിലെ 35 ജില്ലകൾ അടച്ചു.

∙ തെലങ്കാനയിൽ അവശ്യവസ്തുക്കൾ വാങ്ങിക്കൂട്ടാൻ തിക്കും തിരക്കും.

∙ ഹരിയാനയിലെ 7 ജില്ലകൾ അടച്ചു.