ന്യൂഡൽഹി ∙ കോവിഡ് സ്ഥിരീകരിച്ചയാൾ സഞ്ചരിച്ച വഴികളെക്കുറിച്ചു മുന്നറിയിപ്പു നൽകുന്ന മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കാൻ കേന്ദ്രം. വൈറസ് വ്യാപന സാധ്യതയുള്ള ഇടങ്ങൾ ഒഴിവാക്കാൻ സഹായിക്കുകയാണു ലക്ഷ്യം. മലയാളം അടക്കം പ്രാദേശിക | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് സ്ഥിരീകരിച്ചയാൾ സഞ്ചരിച്ച വഴികളെക്കുറിച്ചു മുന്നറിയിപ്പു നൽകുന്ന മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കാൻ കേന്ദ്രം. വൈറസ് വ്യാപന സാധ്യതയുള്ള ഇടങ്ങൾ ഒഴിവാക്കാൻ സഹായിക്കുകയാണു ലക്ഷ്യം. മലയാളം അടക്കം പ്രാദേശിക ഭാഷകളിലും ആപ് ലഭ്യമാക്കാനാണു ശ്രമം.

നിതി ആയോഗും ഇലക്ട്രോണിക്സ് മന്ത്രാലയവും 2 മാതൃകകൾ തയാറാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങളടങ്ങുന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഡേറ്റയുമായി ബന്ധിപ്പിച്ചാണു പ്രവർത്തനം.സിംഗപ്പുർ സർക്കാരും സമാന ആപ്പ് പ്രയോജനപ്പെടുത്തിയിരുന്നു. ക്വാറന്റീനിലുള്ളവർ നിർദേശങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ജിയോ ടാഗിങ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആപ് തയ്‌വാൻ ഒരുക്കിയിരുന്നു.

ADVERTISEMENT

ഏപ്രിൽ 14 വരെ ടോൾ പിരിവില്ല

ന്യൂഡൽഹി ∙ ലോക്ഡൗൺ തീരുന്ന ഏപ്രിൽ 14 വരെ ടോൾ പിരിവ് നിർത്തിവയ്ക്കാൻ ഗതാഗത മന്ത്രാലയം ദേശീയപാതാ അതോറിറ്റിക്കു നിർദേശം നൽകി. സ്വകാര്യ സ്ഥാപനങ്ങളെ ഏൽപിച്ചിട്ടുള്ള ടോൾ പ്ലാസകളിലും പിരിവു പാടില്ല. പ്ലാസകളിലെ അടിയന്തര സേവനങ്ങൾ തുടരും. അവശ്യസാധന നീക്കത്തിന് ഒരു തടസ്സവും വരരുതെന്നും നിർദേശിച്ചു.

ADVERTISEMENT

എൻബിടി പുസ്തകം ഡൗൺലോഡ് സൗജന്യം

ന്യൂഡൽഹി ∙ രാജ്യത്തു ലോക്‌ഡൗൺ നിലനിൽക്കെ, കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പിനു കീഴിലുള്ള നാഷനൽ ബുക്ക് ട്രസ്റ്റ് (എൻബിടി) നൂറിലേറെ ബെസ്റ്റ് സെല്ലറുകൾ വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യുന്നതു സൗജന്യമാക്കി. https://nbtindia.gov.in ൽ നിന്നു മലയാളത്തിലെ അടക്കം പുസ്തകങ്ങൾ കിട്ടും.

ADVERTISEMENT

English Summary: COVID-19 application