ന്യൂഡൽഹി ∙ പ്രതിരോധ, ചികിത്സാ സംവിധാനങ്ങൾ ശക്തമാക്കിയും തൊഴിലിനും വരുമാനത്തിനുമുള്ള നഷ്ടങ്ങൾ പരിഹരിച്ചും കോവിഡ് പ്രതിസന്ധി നേരിടണമെന്ന് ജി–20 അസാധാരണ ഉച്ചകോടിയിൽ ധാരണ. | COVID-19 | Manorama News

ന്യൂഡൽഹി ∙ പ്രതിരോധ, ചികിത്സാ സംവിധാനങ്ങൾ ശക്തമാക്കിയും തൊഴിലിനും വരുമാനത്തിനുമുള്ള നഷ്ടങ്ങൾ പരിഹരിച്ചും കോവിഡ് പ്രതിസന്ധി നേരിടണമെന്ന് ജി–20 അസാധാരണ ഉച്ചകോടിയിൽ ധാരണ. | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പ്രതിരോധ, ചികിത്സാ സംവിധാനങ്ങൾ ശക്തമാക്കിയും തൊഴിലിനും വരുമാനത്തിനുമുള്ള നഷ്ടങ്ങൾ പരിഹരിച്ചും കോവിഡ് പ്രതിസന്ധി നേരിടണമെന്ന് ജി–20 അസാധാരണ ഉച്ചകോടിയിൽ ധാരണ. കോവിഡ് സൃഷ്ടിക്കുന്ന സാമൂഹികവും സാമ്പത്തികവും ധനപരവുമായ പ്രശ്നങ്ങൾ നേടുന്നതിന് 5 ലക്ഷം കോടി ഡോളർ (ഏകദേശം 380 ലക്ഷം കോടി രൂപ) ചെലവിടാൻ ജി–20 കൂട്ടായ്മയുടെ നേതാക്കൾ വിഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തിയ ഉച്ചകോടി തീരുമാനിച്ചു.

6 കാര്യങ്ങൾക്ക് ഒത്തൊരുമിച്ചുള്ള ശക്തമായ ഇടപെടൽ വേണമെന്നാണ്, ഇപ്പോൾ സൗദി അറേബ്യ നേതൃത്വം നൽകുന്ന കൂട്ടായ്മയുടെ ഉച്ചകോടിയിൽ ധാരണയിലെത്തിയത്:

ADVERTISEMENT

∙ ജീവന്റെ സംരക്ഷണം

∙ ജനങ്ങളുടെ തൊഴിലിന്റെയും വരുമാനത്തിന്റെയും സംരക്ഷണം

ADVERTISEMENT

∙ ആത്മവിശ്വാസം വീണ്ടെടുക്കുക, ധന സുസ്ഥിരത ഉറപ്പാക്കുക, വളർച്ച വീണ്ടെടുക്കുക

∙ വ്യാപാരത്തിനും ആഗോള വിതരണ ശൃംഖലകൾക്കുമുണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കുക

ADVERTISEMENT

∙ സഹായം ആവശ്യമുള്ള രാജ്യങ്ങൾക്കെല്ലാം ഉറപ്പാക്കുക

∙ പൊതു ആരോഗ്യ, സാമ്പത്തിക നടപടികളിൽ ഏകോപനം ഉറപ്പാക്കുക. 

ആരോഗ്യ മേഖലയിൽ ഉപയോഗിക്കുന്ന വസ്തുക്കൾ ആവശ്യമായ തോതിലും ന്യായവിലയ്ക്കും എല്ലാ രാജ്യങ്ങളിലും എത്രയും  വേഗം ലഭ്യമാക്കേണ്ടതുണ്ടെന്ന് ഉച്ചകോടി വിലയിരുത്തി.

∙ ‘മനുഷ്യരെ കേന്ദ്രസ്ഥാനത്തു നിർത്തി ആരോഗ്യ മേഖലയിലെ ഗവേഷണങ്ങളുടെ മെച്ചം പങ്കുവയ്ക്കാനുൾപ്പെടെ രാജ്യങ്ങൾ പരസ്പരം സഹകരിക്കണം. കോവിഡ് ബാധിതരിൽ 90 ശതമാനവും മരിച്ചവരിൽ 88 ശതമാനവും ജി–20 രാജ്യങ്ങളിലാണ്.’ – പ്രധാനമന്ത്രി നരേന്ദ്ര മോദി (ജി–20 ഉച്ചകോടിയിൽ)

English Summary: G20 with 5 lakh crore dollars