ന്യൂഡൽഹി ∙ കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യമുണ്ടായാൽ, രാജ്യത്തുടനീളമുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാകാൻ സേനയ്ക്ക് കേന്ദ്രസർക്കാർ നിർദേശം. സംയുക്ത സേനാ മേധാവി, കര, നാവിക, വ്യോമ സേനാ മേധാവികൾ | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യമുണ്ടായാൽ, രാജ്യത്തുടനീളമുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാകാൻ സേനയ്ക്ക് കേന്ദ്രസർക്കാർ നിർദേശം. സംയുക്ത സേനാ മേധാവി, കര, നാവിക, വ്യോമ സേനാ മേധാവികൾ എന്നിവരുമായി ചർച്ച നടത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സേനകളുടെ തയാറെടുപ്പു പരിശോധിച്ചു.

അടിയന്തര സാഹചര്യത്തിൽ സേനകളുടെ സർവ സന്നാഹങ്ങളും ഉപയോഗിക്കാൻ ധാരണയായി. ആഭ്യന്തര വ്യോമഗതാഗതം നിലച്ചതോടെ, വിവിധ ഭാഗങ്ങളിലേക്ക് ആരോഗ്യ പ്രവർത്തകരെ എത്തിക്കാൻ സേനാ വിമാനങ്ങൾ ഉപയോഗിക്കും. അവശ്യവസ്തുക്കളെത്തിക്കാൻ ചരക്കു വിമാനങ്ങളും ഹെലികോപ്റ്ററുകളും രംഗത്തിറങ്ങും. ഇതിനു പുറമേ, മാലദ്വീപ് അടക്കമുള്ള സൗഹൃദ രാജ്യങ്ങളിൽ സഹായമെത്തിക്കും. ഇതിനായി കരസേനയുടെ മെഡിക്കൽ സംഘത്തെയും 2 നാവിക കപ്പലുകളും തയാറാക്കി. 

ADVERTISEMENT

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ഐസലേഷൻ കേന്ദ്രങ്ങൾ സേന സജ്ജമാക്കും. വിദേശത്തുനിന്നു വന്ന രോഗലക്ഷണമുള്ള 1462 പേരാണ് സേനകളുടെ പരിചരണ കേന്ദ്രങ്ങളിലെത്തിയത്. ഇതിൽ, 389 പേർ ഭേദമായി വീടുകളിലേക്കു മടങ്ങി. ഇറാനിൽ നിന്നുള്ള 277 പേർ കഴിഞ്ഞ ദിവസം ജോധ്പുരിലുള്ള കേന്ദ്രത്തിലെത്തി. ഇവരിൽ ആർക്കും ഗുരുതരാവസ്ഥയില്ല. 

എല്ലാ സഹായവും എത്തിക്കാൻ പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആർഡിഒ) ചെയർമാൻ ഡോ. ജി.സതീഷ് റെഡ്ഡിക്കു മന്ത്രി നിർദേശം നൽകി. ഡിആർഡിഒ ലാബുകളിൽ വരുംദിവസങ്ങളിൽ സാനിറ്റൈസർ, മാസ്ക് എന്നിവയുടെ ഉൽപാദനം വർധിപ്പിക്കും. 10,000 മാസ്കുകൾ കഴിഞ്ഞ ദിവസം ഡൽഹി പൊലീസിനു കൈമാറി. 

ADVERTISEMENT

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സേനാ ആസ്ഥാനങ്ങളിൽ ഇന്നലെ മുതൽ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചു. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന വാർ റൂം, മിലിറ്ററി ഓപ്പറേഷൻസ്, ആശയവിനിമയ ശൃംഖല എന്നിവയിലെ ഉദ്യോഗസ്ഥർ മാത്രമാണ് എത്തുന്നത്. ബാക്കിയുള്ളവർ വീട്ടിലിരുന്നു ജോലി ചെയ്യും.

English Summary: Instruction to three armed forces to be ready