ന്യൂഡൽഹി ∙ ഇന്ത്യയിൽ കോവിഡ് ബാധിച്ച് 6 മരണം കൂടി. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 669 ആയി. വിവിധ സംസ്ഥാന സർക്കാരുകൾ സ്ഥിരീകരിച്ച കണക്കു കൂടി ചേരുമ്പോൾ എണ്ണം 694 ആകും. കേരളത്തിലാണ് ഏറ്റവും കൂടുതൽ | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യയിൽ കോവിഡ് ബാധിച്ച് 6 മരണം കൂടി. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 669 ആയി. വിവിധ സംസ്ഥാന സർക്കാരുകൾ സ്ഥിരീകരിച്ച കണക്കു കൂടി ചേരുമ്പോൾ എണ്ണം 694 ആകും. കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർ (137); തൊട്ടുപിന്നിൽ മഹാരാഷ്ട്ര (125). 

11 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ജമ്മു കശ്മീരിൽ ഇന്നലെ ആദ്യ മരണം സംഭവിച്ചു. ഗുജറാത്തിൽ 2 പേരും രാജസ്ഥാനിൽ ഒരാളും ഇന്നലെ മരിച്ചു. മഹാരാഷ്ട്രയിൽ 63 വയസ്സുള്ള സ്ത്രീ മുംബൈ കസ്തൂർബ ആശുപത്രിയിൽ മരിച്ചു. 24ന് നവിമുംബൈയിൽ മരിച്ച 65 വയസ്സുകാരിക്ക് ഇന്നലെയാണു കോവിഡ് സ്ഥിരീകരിച്ചത്.

ADVERTISEMENT

ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രാദേശിക ക്ലിനിക്കിലെ ഡോക്ടർ, ഭാര്യ, മകൾ എ‌ന്നിവർക്കു കോവിഡ് സ്ഥിരീകരിച്ചതോടെ തൊള്ളായിരത്തിലേറെ പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. കോവിഡ് ബാധിതയായ വീട്ടമ്മയെ ആദ്യം ചികിത്സിച്ച ഡോക്ടർക്കും കു‌ടുംബത്തിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതു സമൂഹവ്യാപനത്തിന്റെ ആശങ്ക ഉയർത്തി.

English Summary: Six more death in India