ന്യൂഡൽഹി ∙ ചെറുകിട സമ്പാദ്യപദ്ധതികളുടെ ഈ സാമ്പത്തിക വർഷം ആദ്യപാദത്തിലേക്കുള്ള (ഏപ്രിൽ–ജൂൺ) പലിശ നിരക്കുകൾ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. പബ്ലിക് പ്രോവിഡന്റ് ഫണ്ട് പലിശ 7.9 % ആയിരുന്നത് 7.1 % ആയും കിസാൻ വികാസ് പത്രയുടേത് 7. | Small Savings Scheme | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ചെറുകിട സമ്പാദ്യപദ്ധതികളുടെ ഈ സാമ്പത്തിക വർഷം ആദ്യപാദത്തിലേക്കുള്ള (ഏപ്രിൽ–ജൂൺ) പലിശ നിരക്കുകൾ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. പബ്ലിക് പ്രോവിഡന്റ് ഫണ്ട് പലിശ 7.9 % ആയിരുന്നത് 7.1 % ആയും കിസാൻ വികാസ് പത്രയുടേത് 7.6 % ആയിരുന്നത് 6.9 % ആയും കുറച്ചു. 5 വർഷത്തെ ആവർത്തന നിക്ഷേപ പലിശ നിരക്ക് 7.2ൽ നിന്ന് 5.8 ആക്കി. 8.4 % പലിശയുണ്ടായിരുന്ന സുകന്യ സമൃദ്ധി യോജനയ്ക്ക് ഇനി 7.6 %. 

ബാങ്കുകളും സ്ഥിര നിക്ഷേപ പലിശ കുറച്ച സാഹചര്യത്തിൽ ഇത്തരം നിക്ഷേപങ്ങളെ ആശ്രയിക്കുന്ന മുതിർന്ന പൗരന്മാർക്കാണ് വലിയ തിരിച്ചടിയാകുന്നത്. 2019 ജൂലൈയിൽ ഒരു ശതമാനം പലിശ കുറച്ച ശേഷം പലിശ നിരക്കിൽ മാറ്റമുണ്ടായിരുന്നില്ല.

ADVERTISEMENT

ചെറുകിട സമ്പാദ്യപദ്ധതികൾക്ക് 1977നു ശേഷമുളള ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. 

പലിശ നിരക്ക്

(പദ്ധതികൾ, പഴയ നിരക്ക് (%), പുതിയ നിരക്ക് (%), മാറ്റം (%) എന്ന കണക്കിൽ)

സേവിങ്സ് അക്കൗണ്ട്: 4, 4, 0

ADVERTISEMENT

ഒരു വർഷ നിക്ഷേപം: 6.9, 5.5, –1.4

2 വർഷ നിക്ഷേപം: 6.9, 5.5, –1.4

3 വർഷ നിക്ഷേപം: 6.9, 5.5, –1.4

5 വർഷ  നിക്ഷേപം: 7.7, 6.7, –1

ADVERTISEMENT

5 വർഷ ആർഡി: 7.2, 5.8, –1.4

5 വർഷ മുതിർന്ന പൗരന്മാരുടെ നിക്ഷേപം: 8.6, 7.4, –1.2

5 വർഷ പ്രതിമാസ വരുമാന അക്കൗണ്ട്: 7.6, 6.6, –1

5 വർഷ എൻഎസ്‍സി: 7.9, 6.8, –1.1

പിപിഎഫ്: 7.9, 7.1, – 0.7

കിസാൻ വികാസ് പത്ര: 7.6, 6.9, –0.7

സുകന്യ സമൃദ്ധി യോജന: 8.4, 7.6, –0.8