ന്യൂഡൽഹി ∙ കൈകൾ വൃത്തിയാക്കുന്ന സാനിറ്റൈസർ അശ്രദ്ധയോടെ ഉപയോഗിക്കുന്നതു കാരണം അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ പല സംസ്ഥാനങ്ങളിലെയും അഗ്നിശമന വിഭാഗം ഇതിനെതിരേ ബോധവൽക്കരണം തുടങ്ങി. ഹൈദരാബാദിനടുത്ത് മിയാപൂരിൽ | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കൈകൾ വൃത്തിയാക്കുന്ന സാനിറ്റൈസർ അശ്രദ്ധയോടെ ഉപയോഗിക്കുന്നതു കാരണം അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ പല സംസ്ഥാനങ്ങളിലെയും അഗ്നിശമന വിഭാഗം ഇതിനെതിരേ ബോധവൽക്കരണം തുടങ്ങി. ഹൈദരാബാദിനടുത്ത് മിയാപൂരിൽ 5000 ലീറ്റർ സാനിറ്റൈസറുമായി പോയ ട്രക്കിനു തീപിടിച്ചിരുന്നു. സാനിറ്റൈസർ കുപ്പി ചോർന്നതാണു കാരണം. 

ഹരിയാനയിലെ റിവാഡിയിൽ സാനിറ്റൈസർ ഉപയോഗിച്ച ശേഷം ഗ്യാസ് അടുപ്പിന് അരികെ നിന്നയാളെ 35% പൊള്ളലേറ്റ നിലയിൽ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിൽ കഴിഞ്ഞ ദിവസം കാർ ഓടുന്നതിനിടെ തീപിടിച്ചത് സാനിറ്റൈസർ കാരണമാണോ എന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.

ADVERTISEMENT

നല്ല വെയിലുള്ള ദിവസങ്ങളിൽ വാഹനങ്ങൾക്കുള്ളിൽ സാനിറ്റൈസറുകൾ സൂക്ഷിക്കുന്നത് അപകടത്തിന് കാരണമാകാമെന്നു വിദഗ്ധർ പറയുന്നു. വാഹനത്തിലിരുന്ന് സിഗരറ്റ് വലിച്ചാലും അപകടത്തിനു കാരണമാകാം. നിലവാരം കുറഞ്ഞ സാനിറ്റൈസറുകൾ ധാരാളമായി വിപണിയിൽ എത്തുന്നത് അപകടസാധ്യത കൂട്ടുന്നു.

English Summary: sanitizer