മുസാഫർപുർ ∙ റെയിൽവേ പ്ലാറ്റ്ഫോമിൽ ചേതനയറ്റു കിടക്കുന്ന അമ്മയെ ഉണർത്താനുള്ള കുഞ്ഞിന്റെ ശ്രമങ്ങൾ ലോക്ഡൗണിന്റെ നൊമ്പരക്കാഴ്ചയായി. ബിഹാറിലെ മുസാഫർപുർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും | Migrant Labourers | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുസാഫർപുർ ∙ റെയിൽവേ പ്ലാറ്റ്ഫോമിൽ ചേതനയറ്റു കിടക്കുന്ന അമ്മയെ ഉണർത്താനുള്ള കുഞ്ഞിന്റെ ശ്രമങ്ങൾ ലോക്ഡൗണിന്റെ നൊമ്പരക്കാഴ്ചയായി. ബിഹാറിലെ മുസാഫർപുർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും ഹൃദയഭാരം നൽകുന്ന കാഴ്ചയായി പടർന്നു. 

അഹമ്മദാബാദിൽ നിന്ന് ശ്രമിക് ട്രെയിനിൽ മുസാഫർപൂരിലിറങ്ങിയ യുവതിയാണ് മരിച്ചത്. ഇവരെ പുതപ്പിച്ച തുണി അടുത്തു നിൽക്കുന്ന കൊച്ചുകുഞ്ഞ് വലിച്ചുമാറ്റിക്കളിക്കുകയും അമ്മയെ ഉണർത്താൻ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിൽ.ചിലപ്പോഴൊക്കെ കുഞ്ഞ് പുതപ്പിനുള്ളിലേക്ക് കയറുന്നുമുണ്ട്.

ADVERTISEMENT

നാലു ദിവസത്തെ ട്രെയിൻ യാത്രയ്ക്കിടെ ഭക്ഷണവും വെള്ളവും കിട്ടാതെയാണ് സ്ത്രീ മരിച്ചതെന്നും അതിഥിത്തൊഴിലാളികളുടെ പലായനത്തിന്റെ രക്തസാക്ഷിയാണ് ഈ പാവം വീട്ടമ്മയെന്നും ദൃശ്യങ്ങൾ ട്വീറ്റ് ചെയ്ത ആർജെഡി നേതാവ് സഞ്ജയ് യാദവ് ആരോപിച്ചു. 

എന്നാൽ പൊലീസ് നൽകുന്ന വിശദീകരണം മറ്റൊന്നാണ്. അഹമ്മദാബാദിൽ നിന്ന് സഹോദരിക്കും അവരുടെ ഭർത്താവിനുമൊപ്പമുള്ള യാത്രയ്ക്കിടെയാണ് സ്ത്രീ മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ട്രെയിനിൽ ഭക്ഷണവും വെള്ളവും ലഭിച്ചിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നയാൾ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. മറ്റു ചില അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു ഇവരെന്നും പൊലീസ് പറഞ്ഞു.