ന്യൂഡൽഹി ∙ ഒന്നാമതെത്താൻ ആർക്കും താൽപര്യമില്ലാത്ത പോരാട്ടത്തിൽ ആദ്യ സ്ഥാനത്താണിപ്പോൾ ഡൽഹി. രാജ്യതലസ്ഥാനം കോവിഡിന്റെയും തലസ്ഥാനമായി. ബുധനാഴ്ച 3788 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഒന്നാമതെത്താൻ ആർക്കും താൽപര്യമില്ലാത്ത പോരാട്ടത്തിൽ ആദ്യ സ്ഥാനത്താണിപ്പോൾ ഡൽഹി. രാജ്യതലസ്ഥാനം കോവിഡിന്റെയും തലസ്ഥാനമായി. ബുധനാഴ്ച 3788 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ ആകെ രോഗികൾ 70,390 ലെത്തി. മുംബൈയെക്കാൾ 862 പേർ കൂടുതൽ. പക്ഷേ, മരണത്തിൽ മുംബൈ തന്നെയാണ് ഒന്നാമത്– 3964 പേർ. ഡൽഹിയിൽ മരിച്ചതു 2365 പേർ.

പ്രതിരോധത്തിൽ ഡൽഹി സർക്കാരിനു പിഴച്ചപ്പോൾ കർശനമായ ഇടപെടലുകളിലൂടെ മുംബൈയിലെ രോഗവ്യാപനം നിയന്ത്രിക്കാൻ മഹാരാഷ്ട്ര സർക്കാരിനു സാധിച്ചു. ‍ഡൽ‌ഹിയിലെ ലോക്ഡൗൺ ഇളവുകൾ അനുവദിച്ചതോടെ കാര്യങ്ങൾ കൈവിട്ടു. സമൂഹവ്യാപനമുണ്ടായെന്നു സംസ്ഥാന സർക്കാരും സമ്മതിക്കുന്നു.

ADVERTISEMENT

പരിശോധനകളുടെ എണ്ണം വർധിച്ചതാണു ഡൽഹിയിലെ രോഗികളുടെ എണ്ണവും വർധിക്കാൻ കാരണമെന്നാണു വിശദീകരണം. ഡൽഹിയിൽ 4.2 ലക്ഷം പരിശോധന ഇതുവരെ നടത്തിയപ്പോൾ മുംബൈയിൽ 2.94 ലക്ഷം മാത്രമാണ്. ഡൽഹിയിലെ മുഴുവൻ വീടുകളിലും സർവേ നടത്താനുള്ള തീരുമാനത്തിലാണു സംസ്ഥാന സർക്കാർ.

15,000 കടന്ന് മരണം

ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് മരണം 15,302 ആയി. രോഗബാധിതർ 4,89,726. പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം വീണ്ടും റെക്കോർഡ് വർധന രേഖപ്പെടുത്തി– 16,922 പേർ; മരണം 418.