മുംബൈ, ചെന്നൈ, ബെംഗളൂരു ∙ രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയിൽ മരണസംഖ്യ 15,000ന് അടുത്ത് .മലയാളി ഉൾപ്പെടെ 265 പേർ കൂടി മരിച്ചതോടെ ആകെ മരണം 14,994. ഇന്നലെ 10,320 പേർക്കു കോവിഡ്. | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ, ചെന്നൈ, ബെംഗളൂരു ∙ രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയിൽ മരണസംഖ്യ 15,000ന് അടുത്ത് .മലയാളി ഉൾപ്പെടെ 265 പേർ കൂടി മരിച്ചതോടെ ആകെ മരണം 14,994. ഇന്നലെ 10,320 പേർക്കു കോവിഡ്. 

മുംബൈ കോർപറേഷൻ പരിധിയിൽ കോവിഡ് കുറയുന്നതിനാൽ, കെയർ സെന്ററുകളാക്കി ഏറ്റെടുത്തിരുന്ന ഹോട്ടലുകളും ലോഡ്ജുകളും ഘട്ടം ഘട്ടമായി വിട്ടുനൽകും. അതേസമയം, രോഗവ്യാപനമുള്ള പുണെയിൽ താൽകാലിക ജംബോ ചികിൽസാ കേന്ദ്രം നിർമിക്കും. 

ADVERTISEMENT

ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‍ സയൻസിൽ(ഐഐഎസ്‌സി) 44 പേർക്കു കോവിഡ് ബാധിച്ചതിനെ തുടർന്നു ക്യാംപസ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇന്നലെ 5,483 പേർ പോസിറ്റീവ്. മരണം 84; ആകെ മരണം 2,314. രണ്ടു ജീവനക്കാർ പോസിറ്റീവ് ആയതോടെ ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ കാർഗോ വിഭാഗം അടച്ചു. 

തമിഴ്നാട്ടിൽ ജൂലൈയിൽ മാത്രം ഒന്നര ലക്ഷം പേർ കോവിഡ് പോസിറ്റീവ്. മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളിലെ ആകെ രോഗികളുടെ ഇരട്ടിയാണു ജൂലൈയിൽ. ഇന്നലെ  5,881 പേർ കൂടി പോസിറ്റീവ്. 97 പേർ കൂടി മരിച്ചു; മൊത്തം മരണം 3,935. കോവിഡ് രോഗികൾക്ക് ആയുർവേദ മരുന്നുകളും നൽകുന്നുണ്ടെന്നു തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിച്ചു. പുതുച്ചേരിയിൽ ലോക്ഡൗൺ 31 വരെ നീട്ടി.

ADVERTISEMENT

ഒറ്റ ദിവസം അരലക്ഷത്തിലേറെ കോവിഡ് ബാധിതർ

ന്യൂഡൽഹി ∙ രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധന. വ്യാഴാഴ്ച മാത്രം 55,079 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണം 779. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതർ 16.9 ലക്ഷത്തിലേറെയായി. മരണം 36,500 കവിഞ്ഞു. കോവിഡ് മുക്തർ 10.9 ലക്ഷം.

ADVERTISEMENT

English Summary: Maharashtra covid update