ശ്രീനഗർ ∙ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന്റെ ഒന്നാം വാർഷികത്തിന് ദിവസങ്ങൾ ശേഷിക്കെ, ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് (ജെകെപിസി) അധ്യക്ഷൻ സജാദ് ഗനി ലോണിനെ വീട്ടുതടങ്കലിൽനിന്നു മോചിപ്പിച്ചു. | Mehbooba Mufti | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ ∙ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന്റെ ഒന്നാം വാർഷികത്തിന് ദിവസങ്ങൾ ശേഷിക്കെ, ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് (ജെകെപിസി) അധ്യക്ഷൻ സജാദ് ഗനി ലോണിനെ വീട്ടുതടങ്കലിൽനിന്നു മോചിപ്പിച്ചു. ഇതേസമയം, പിഡിപി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയുടെ തടങ്കൽ 3 മാസം കൂടി നീട്ടി.

2019 ഓഗസ്റ്റ് 5നാണ് ഭരണഘടനയുടെ 370–ാം വകുപ്പ് എടുത്തുകളയുകയും സംസ്ഥാനത്തെ 2 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. അന്നാണ് മെഹ്ബൂബയും ലോണും അടക്കമുള്ള അൻപതിലേറെ നേതാക്കളെ തടങ്കലിലാക്കിയത്. നാഷനൽ കോൺഫറൻസ് നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല എന്നിവരെ നേരത്തേ മോചിപ്പിച്ചിരുന്നു.

ADVERTISEMENT

പൊതുസുരക്ഷാ നിയമപ്രകാരം മെഹ്ബൂബയുടെ തടങ്കൽ നവംബർ 5 വരെയാണു നീട്ടിയത്. ജയിലായി പ്രഖ്യാപിച്ച ഔദ്യോഗിക വസതി ഫെയർവ്യൂ ബംഗ്ലാവിലാണ് അവർ കഴിയുന്നത്. അവിടെത്തന്നെ തുടരും.

‘ഒരുപാടു മാറ്റങ്ങളുണ്ടായിരിക്കുന്നു, ഞാനും മാറിയിട്ടുണ്ട്. മുൻപത്തെ തടവുകാലത്തു ശാരീരിക പീഡനമുണ്ടായിരുന്നു. ഇത്തവണ വ്യത്യസ്തമായിരുന്നു. പക്ഷേ, മാനസികമായി ക്ഷീണിപ്പിച്ചു’ – മോചിതനായ ശേഷം സജാദ് ലോൺ ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT

പുസ്തകങ്ങൾ വായിച്ചും വ്യായാമം ചെയ്തും കുട്ടികളെ പഠനത്തിൽ സഹായിച്ചുമാണു തടവുജീവിതം മുന്നോട്ടു പോയതെന്ന് ലോൺ ‘മനോരമ’യോടു പറഞ്ഞു. 

2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യകക്ഷിയായിരുന്നു ജെകെപിസി. പിഡിപി – ബിജെപി സഖ്യസർക്കാരിൽ ലോൺ മന്ത്രിയുമായി.

ADVERTISEMENT

കശ്മീരിലെ മാറ്റങ്ങളുടെ ഒന്നാം വാർഷികം അഞ്ചാം തീയതി ആഘോഷിക്കാനൊരുങ്ങുകയാണ് ബിജെപി. സംസ്ഥാന പദവി തിരികെ നൽകണമെന്ന് ഫാറൂഖ് അബ്ദുല്ലയും ഒമറും ആവശ്യപ്പെടുന്നു.

English Summary: Mehbooba Mufti to continue in house arrest