ന്യൂഡൽഹി ∙ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ, തന്റെ ഭാഗം ന്യായീകരിച്ച് കോൺഗ്രസ് ദേശീയ നേതൃത്വത്തിനു വിമത നേതാവ് സച്ചിൻ പൈലറ്റിന്റെ കത്ത്. ഏതാനും ആഴ്ചകൾ മുൻപ് ജയ്പുരിൽ | Sachin Pilot | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ, തന്റെ ഭാഗം ന്യായീകരിച്ച് കോൺഗ്രസ് ദേശീയ നേതൃത്വത്തിനു വിമത നേതാവ് സച്ചിൻ പൈലറ്റിന്റെ കത്ത്. ഏതാനും ആഴ്ചകൾ മുൻപ് ജയ്പുരിൽ ഗെലോട്ട് വിളിച്ചുചേർത്ത എംഎൽഎമാരുടെ യോഗത്തിൽ നിന്നു വിട്ടുനിന്നതിന്റെ കാരണം വിശദീകരിച്ചാണ് സച്ചിൻ കത്തയച്ചത്. സ്വതന്ത്രമായി പ്രവർത്തിക്കാൻ പോലും അനുവദിക്കാതെ പാർട്ടിക്കുള്ളിൽ തന്നെ നിരന്തരം ആക്രമിക്കുന്ന ഗെലോട്ടിന്റെ നേതൃത്വം അംഗീകരിക്കാൻ കഴിയാത്തതിനാലാണു യോഗത്തിൽ നിന്നു വിട്ടുനിന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. 

ഗെലോട്ടിനെതിരെ 18 എംഎൽഎമാർക്കൊപ്പം പരസ്യമായി കലാപക്കൊടി ഉയർത്തിയതിനു ശേഷം ആദ്യമായാണു സച്ചിൻ ദേശീയ നേതൃത്വത്തിനു കത്തയയ്ക്കുന്നത്. 

ADVERTISEMENT

അനുരഞ്ജനത്തിനു പ്രേരിപ്പിച്ച് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുൻപ് പലതവണ സച്ചിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹത്തെ ദേശീയ നേതൃത്വത്തിൽ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. 

അനുനയ നീക്കവുമായി സച്ചിനെ പിന്തുടരേണ്ട എന്നു തീരുമാനിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ കത്ത് ദേശീയ നേതൃത്വത്തിനു ലഭിച്ചത്. 

ADVERTISEMENT

സച്ചിനെ പൂർണമായി കൈവിട്ടിട്ടില്ലെന്നും ഗെലോട്ടിനെതിരായ കലാപം അവസാനിപ്പിച്ച് പാർട്ടിക്കു വിധേയനായി പ്രവർത്തിക്കാൻ തയാറായി മുന്നോട്ടു വന്നാൽ സ്വീകരിക്കാമെന്ന മറുപടി അദ്ദേഹത്തിനു നൽകുമെന്നും കോൺഗ്രസ് വൃത്തങ്ങൾ ‘മനോരമ’യോടു പറഞ്ഞു.

സസ്പെൻഡ് ചെയ്യണമെന്നു ഗെലോട്ട്

ADVERTISEMENT

സച്ചിൻ പൈലറ്റിനെയും വിമത എംഎൽഎമാരെയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന ആവശ്യവുമായി അശോക് ഗെലോട്ട് കോൺഗ്രസ് ദേശീയ നേതൃത്വത്തെ സമീപിച്ചു. രാജസ്ഥാൻ സർക്കാരിനെ വീഴ്ത്താൻ ബിജെപിക്കൊപ്പം ഗൂഢാലോചന നടത്തിയവരെ പാർട്ടിയിൽ തുടരാൻ അനുവദിക്കുന്നത് രാഷ്ട്രീയ അബദ്ധമാണെന്നു ഗെലോട്ട് ചൂണ്ടിക്കാട്ടി. എന്നാൽ ഏതുവിധേനയും സച്ചിനെ പുറത്താക്കുക എന്ന നിലപാട് വേണ്ടെന്നും അദ്ദേഹത്തിനു മുന്നിൽ വാതിലുകൾ കൊട്ടിയടയ്ക്കാൻ സമയമായിട്ടില്ലെന്നും ദേശീയ നേതൃത്വം ഗെലോട്ടിനെ അറിയിച്ചു.

English Summary: Sachin Pilot letter to Congress leadership