ന്യൂഡൽഹി ∙ രാജ്യത്ത് ഈ വർഷം ഓഗസ്റ്റ് വരെ നടന്നത് 7 ലക്ഷത്തോളം സൈബർ ആക്രമണങ്ങൾ. 2019ൽ ഉണ്ടായതിനേക്കാൾ ഇരട്ടിയാണിത്. ഓഗസ്റ്റ് വരെ 6,96,938 സൈബർ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതായി | Cyber Attack | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്ത് ഈ വർഷം ഓഗസ്റ്റ് വരെ നടന്നത് 7 ലക്ഷത്തോളം സൈബർ ആക്രമണങ്ങൾ. 2019ൽ ഉണ്ടായതിനേക്കാൾ ഇരട്ടിയാണിത്. ഓഗസ്റ്റ് വരെ 6,96,938 സൈബർ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമും (സിഇആർടി–ഇൻ) വ്യക്തമാക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങളുണ്ടാകുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്നു നിതി ആയോഗ് അംഗം വി.കെ.സാരസ്വതിന്റെ റിപ്പോർട്ടിലുണ്ട്. യുഎസും ചൈനയുമാണ് ആദ്യ സ്ഥാനങ്ങളിൽ. മാർച്ചിൽ കോവിഡ് ലോക്ഡൗൺ ഏർപ്പെടുത്തിയ ശേഷം പാക്കിസ്ഥാൻ, ചൈന എന്നിവിടങ്ങളിൽ നിന്നു സൈബർ ആക്രമണം വർധിച്ചെന്നും ആരോഗ്യസേവന കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയാണു കൂടുതലായി ഇരയായതെന്നും സിഇആർടി–ഇൻ ഡയറക്ടർ ജനറൽ സഞ്ജയ് ബാൽ പറഞ്ഞു.

ADVERTISEMENT

പാക്കിസ്ഥാൻ പിന്തുണയുണ്ടെന്നു കരുതുന്ന ‘എപിടി36’ എന്ന സംഘം ഇന്ത്യൻ പ്രതിരോധ സംവിധാനത്തിൽ നുഴഞ്ഞുകയറാൻ പലതവണ ശ്രമിച്ചെന്നു കേന്ദ്രം വിശദീകരിക്കുന്നു. 

ഡൽഹിയിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിൽ ഏതാനും ദിവസം മുൻപാണ് ഇ–മെയിൽ മാൽവെയർ അക്രമം കണ്ടെത്തിയത്. സെന്ററിലെ നൂറോളം കംപ്യൂട്ടറുകളെ ബാധിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ടെങ്കിലും ഒരു കംപ്യൂട്ടറിൽ മാത്രമാണു മാൽവെയർ കണ്ടെത്തിയതെന്നു അധികൃതർ പിന്നീടു വ്യക്തമാക്കി.

ADVERTISEMENT