ചെന്നൈ∙ തെറ്റിപ്പിരിഞ്ഞ അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലയെ വീണ്ടും പാർട്ടിയുമായി ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളുമായി സഖ്യകക്ഷി ബിജെപി രംഗത്ത്. സ്വത്തുകേസിൽ ജയിലിൽ ഉള്ള ശശികലയുടെ മോചനം വേഗത്തിലാക്കാൻ സഹോദരീപുത്രൻ ടി.ടി.വി.ദിനകരൻ, ബിജെപി | aiadmk | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ തെറ്റിപ്പിരിഞ്ഞ അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലയെ വീണ്ടും പാർട്ടിയുമായി ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളുമായി സഖ്യകക്ഷി ബിജെപി രംഗത്ത്. സ്വത്തുകേസിൽ ജയിലിൽ ഉള്ള ശശികലയുടെ മോചനം വേഗത്തിലാക്കാൻ സഹോദരീപുത്രൻ ടി.ടി.വി.ദിനകരൻ, ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയെന്നാണു സൂചന. ശിക്ഷയിളവ് ലഭിച്ചാൽ ഇക്കൊല്ലം അല്ലെങ്കിൽ ജനുവരിയിൽ പുറത്തിറങ്ങും. 

ശശികലയെ വീണ്ടും അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയാക്കുക, ഭരണത്തിൽ മുഖ്യമന്ത്രി എടപ്പാടി പളനി സാമി– ഉപമുഖ്യമന്ത്രി പനീർസെൽവം ഇരട്ട നേതൃത്വം തുടരുക എന്നതാണത്രേ ഫോർമുല. മകൻ രവീന്ദ്രനാഥ കുമാർ എംപിയെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തി, പനീർസെൽവത്തെ അനുനയിപ്പിക്കാനും നീക്കമുണ്ട്. 

ADVERTISEMENT

നിലവിൽ, ഡിഎംകെയെ എതിർക്കാൻ തക്ക നേതൃശേഷി അണ്ണാഡിഎംകെയ്ക്ക് ഇല്ലെന്നാണു ബിജെപി വിലയിരുത്തൽ. ശശികലയുടെ വരവോടെ ഇതു നികത്താമെന്നും ലയനത്തിനു ശേഷം മുന്നണിയിൽ കൂടുതൽ പരിഗണന നേടാമെന്നും ബിജെപി കണക്കുകൂട്ടുന്നു.

ജയിലിലാകുന്നതിനുമുൻപു ശശികലയാണ് എടപ്പാടിയെ മുഖ്യമന്ത്രിയാക്കിയത്. രാഷ്ട്രീയകാരണങ്ങളാൽ പിന്നീടു തള്ളിപ്പറഞ്ഞെങ്കിലും ശശികല തിരിച്ചുവരുന്നതിൽ എടപ്പാടിക്കു വലിയ എതിർപ്പില്ല. നേരത്തേ കലാപമുയർത്തിയ പനീർസെൽവത്തിനും ബിജെപി നിർദേശങ്ങൾ മറികടക്കാനാകില്ല. ഒട്ടേറെ അന്വേഷണങ്ങൾ നേരിടുന്ന ശശികലയ്ക്കും ദിനകരനുമാകട്ടെ ബിജെപിക്കു വഴങ്ങുകയല്ലാതെ മറ്റു വഴികളുമില്ല. നിലവിൽ അണ്ണാഡിഎംകെ, എൻഡിഎ ഘടകകക്ഷിയാണ്.