ന്യൂഡൽഹി ∙ എട്ട് എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കുംവരെ രാജ്യസഭ ബഹിഷ്കരിക്കുന്നുവെന്നു പ്രതിപക്ഷം; എംപിമാർ മാപ്പു പറഞ്ഞാൽ നടപടി പുനഃപരിശോധിക്കാമെന്നു സർക്കാർ. വിവാദ കർഷക ബില്ലുകളെച്ചൊല്ലി.... BJP, Parliament, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ എട്ട് എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കുംവരെ രാജ്യസഭ ബഹിഷ്കരിക്കുന്നുവെന്നു പ്രതിപക്ഷം; എംപിമാർ മാപ്പു പറഞ്ഞാൽ നടപടി പുനഃപരിശോധിക്കാമെന്നു സർക്കാർ. വിവാദ കർഷക ബില്ലുകളെച്ചൊല്ലി ഏറ്റുമുട്ടൽ തുടരുന്നതിനിടെ, കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ലോക്സഭയും ബഹിഷ്കരിച്ചു.

പ്രതിപക്ഷമില്ലാത്ത രാജ്യസഭയിൽ അവശ്യസാധന നിയമ ഭേദഗതി, സഹകരണ ബാങ്ക് നിയന്ത്രണ നിയമഭേദഗതി എന്നിവയുൾപ്പെടെ മൂന്നരമണിക്കൂറിനുള്ളിൽ 7 ബില്ലുകൾ സർക്കാർ പാസാക്കി. 3 ലേബർ കോഡ് ബില്ലുകൾ ലോക്സഭയിലും പാസാക്കി. കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി പാർലമെന്റ് ഇന്നു പിരിയും മുൻപ് 5 ബില്ലുകൾ കൂടി രാജ്യസഭയിലെത്തും. പുറത്താക്കപ്പെട്ട 8 എംപിമാരും പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതോടെ പാർലമെന്റ് വളപ്പിൽ ഗാന്ധി പ്രതിമയ്ക്കു മുന്നിലെ ധർണ അവസാനിപ്പിച്ചു. അതേസമയം, പ്രതിപക്ഷ സമീപനത്തിൽ പ്രതിഷേധിച്ച് 24 മണിക്കൂർ ഉപവസിക്കുകയാണെന്നു രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് സിങ് പ്രഖ്യാപിച്ചു. പ്രതിപക്ഷ എംപിമാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാറും ഉപവാസം പ്രഖ്യാപിച്ചു.

ADVERTISEMENT

തിങ്കളാഴ്ച രാത്രിയും ധർണ തുടർന്ന എംപിമാരെ ഇന്നലെ പ്രഭാതഭക്ഷണവുമായെത്തി അനുനയിപ്പിക്കാൻ ഹരിവംശ് ശ്രമിച്ചിരുന്നു. നാടകമെന്നു വിമർശിച്ച് എംപിമാർ ഭക്ഷണം നിരസിച്ചു. ഹരിവംശിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകീർത്തിച്ചു.

രാജ്യസഭാ നടപടികളിൽ പങ്കെടുക്കണമെങ്കിൽ, സസ്പെൻഷൻ പിൻവലിക്കുന്നതിനൊപ്പം, കാർഷിക വിളകളുടെ മിനിമം താങ്ങുവില (എംഎസ്പി) സംബന്ധിച്ച ഉറപ്പുകളും വേണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി.

ADVERTISEMENT

English Summary: Protest at parliament