ചെന്നൈ∙ കോവിഡ് ചികിൽസയിലുള്ള പ്രശസ്ത ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ നില വീണ്ടും അതീവ ഗുരുതരം. ഭാര്യയും മകനുമുൾപ്പെടെ അടുത്ത കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിയിട്ടുണ്ട്. | S.P. Balasubrahmanyam | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ കോവിഡ് ചികിൽസയിലുള്ള പ്രശസ്ത ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ നില വീണ്ടും അതീവ ഗുരുതരം. ഭാര്യയും മകനുമുൾപ്പെടെ അടുത്ത കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിയിട്ടുണ്ട്. സംവിധായകൻ ഭാരതി രാജയും എത്തിയിട്ടുണ്ട്. ആശുപത്രിക്കു പുറത്ത് പൊലീസിനെ വിന്യസിച്ചു. അല്‍പ സമയത്തിനുള്ളിൽ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിടുമെന്നാണ് വിവരം.

പൂർണമായി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണെന്ന് എംജിഎം ഹെൽത് കെയർ ആശുപത്രി അറിയിച്ചിരുന്നു. സ്ഥിതി മോശമാണെന്നും ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹത്തിനായി പ്രാർഥനയിലാണെന്നും ആശുപത്രി സന്ദർശിച്ച ശേഷം നടൻ കമൽ ഹാസൻ പറഞ്ഞു. 

ADVERTISEMENT

കഴിഞ്ഞ മാസം 5 ന് ആശുപത്രിയിലായതിനു പിന്നാലെ, ആരോഗ്യം മോശമായെങ്കിലും പിന്നീട് വളരെയേറെ മെച്ചപ്പെട്ടതു പ്രതീക്ഷ പകർന്നിരുന്നു. ഈ മാസം 7നു കോവിഡ് മുക്തനായെങ്കിലും ശ്വാസകോശത്തിനു സാരമായ തകരാർ ബാധിച്ചതിനാൽ വെന്റിലേറ്ററിൽ തുടരുകയാണ്. പ്രിയഗായകനായി തമിഴകം പ്രാർഥനയിലാണ്. ഓഗസ്റ്റ് 20നു അദ്ദേഹത്തിന്റെ രോഗശാന്തിക്കായി തമിഴ്നാട്ടിലുടനീളം സംഗീതാർച്ചന നടത്തിയിരുന്നു. 

English Summary: S.P. Balasubrahmanyam critical