ന്യൂഡൽഹി ∙ കർഷക ബില്ലുകൾക്കെതിരായ പ്രക്ഷോഭത്തിലൂടെ ഗ്രാമീണ ഇന്ത്യയിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ വഴി തേടി കോൺഗ്രസ്. കർഷക രോഷത്തിനൊപ്പം നിന്നു കേന്ദ്ര സർക്കാരിനെയും | Farm Bill 2020 | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കർഷക ബില്ലുകൾക്കെതിരായ പ്രക്ഷോഭത്തിലൂടെ ഗ്രാമീണ ഇന്ത്യയിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ വഴി തേടി കോൺഗ്രസ്. കർഷക രോഷത്തിനൊപ്പം നിന്നു കേന്ദ്ര സർക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന തന്ത്രമാണു കോൺഗ്രസ് പയറ്റുന്നത്. 

പ്രക്ഷോഭങ്ങളുടെ മുൻനിരയിലേക്കു രാഹുൽ ഗാന്ധിയെ കൊണ്ടുവരാനുള്ള നീക്കവും അണിയറയിൽ നടക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവത്തിനു മുന്നിൽ കാലിടറി വീണ രാഹുൽ, രാഷ്ട്രീയക്കളത്തിൽ വീണ്ടും ചുവടുറപ്പിക്കാനുള്ള അവസരമായാണു കർഷക പ്രക്ഷോഭത്തെ കാണുന്നത്. 2004 ൽ ആദ്യമായി ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട വേളയിൽ കർഷക വിഷയങ്ങൾ നിരന്തരം ഉന്നയിച്ച് ദേശീയ ശ്രദ്ധനേടിയ രാഹുൽ, അതേ നീക്കം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ്. 

ADVERTISEMENT

പ്രക്ഷോഭങ്ങൾക്കു വീര്യം കൂട്ടാൻ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ കർഷകർക്കൊപ്പം രാഹുൽ ട്രാക്ടർ ഓടിച്ച് പ്രതിഷേധിക്കുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. പ്രതിഷേധങ്ങൾ താഴെത്തട്ടിൽ നിന്നുയരണമെന്നും കോൺഗ്രസിന്റെ ജില്ലാ, സംസ്ഥാന ഘടകങ്ങൾ അതിനു ചുക്കാൻ പിടിക്കണമെന്നുമാണു രാഹുലിന്റെ അഭിപ്രായം.