ന്യൂ‍ഡൽഹി ∙ കൊറോണ വൈറസിനു സംഭവിക്കുന്ന ജനിതക വ്യതിയാനം വാക്സീന്റെ ഫലപ്രാപ്തിയെ ബാധിക്കില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ് പറഞ്ഞു. നേരിയ വ്യതിയാനം (ആന്റിജനിക് ഡ്രിഫ്റ്റ്), കാര്യമായ മാറ്റം | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി ∙ കൊറോണ വൈറസിനു സംഭവിക്കുന്ന ജനിതക വ്യതിയാനം വാക്സീന്റെ ഫലപ്രാപ്തിയെ ബാധിക്കില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ് പറഞ്ഞു.

നേരിയ വ്യതിയാനം (ആന്റിജനിക് ഡ്രിഫ്റ്റ്), കാര്യമായ മാറ്റം (ആന്റിജനിക് ഷിഫ്റ്റ്) എന്നിങ്ങനെ രണ്ടു തരത്തിൽ വൈറസുകൾക്കു ജനിതക വ്യതിയാനം സംഭവിക്കാറുണ്ട്. യഥാർഥ വൈറസിനോട് അടുത്തു നിൽക്കുന്ന നേരിയ മാറ്റം മാത്രമേ ആദ്യത്തേതിലുണ്ടാകൂ. എന്നാൽ ആന്റിജനിക് ഷിഫ്റ്റ് സംഭവിച്ചാൽ വൈറസുകൾക്കു പുതിയ സ്വഭാവം കൈവരും. ഇതിനു 10 വർഷത്തിൽപരം സമയമെടുക്കാം. അതുകൊണ്ടു തന്നെ ഗവേഷണത്തിലുള്ള വാക്സീനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈറസിനു കാര്യമായ മാറ്റം സംഭവിക്കുന്നില്ലെന്നു മറ്റു ചില പഠനത്തിലും കണ്ടെത്തി.

ADVERTISEMENT

ധൃതി കൂട്ടി കോവാക്സീനും; ട്രയൽ വെട്ടിച്ചുരുക്കി

അടുത്തവർഷം ആദ്യം തന്നെ വാക്സീൻ ലഭ്യമാക്കുമെന്നു കേന്ദ്ര സർക്കാർ ആവർത്തിക്കുന്നതിനിടെ, പരീക്ഷണ വേഗം കൂട്ടി ഭാരത് ബയോടെക്കും. ഇതിന്റെ ഭാഗമായി ‘കോവാക്സീന്റെ’ രണ്ടാം ഘട്ട പരീക്ഷണത്തിൽ വൊളന്റിയർമാരുടെ എണ്ണം പകുതിയാക്കി. 750 പേരിൽ പരീക്ഷിക്കാനായിരുന്നു മുൻ തീരുമാനമെങ്കിലും 380 പേരിൽ മതിയെന്നാണു പുതിയ തീരുമാനം. മൂന്നാം ഘട്ടത്തിൽ കാൽലക്ഷം പേരിൽ പരീക്ഷണം നടത്തിയേക്കും. അതേസമയം, വൊളന്റിയർമാരുടെ എണ്ണം കുറച്ചത് ട്രയൽ പ്രോട്ടോക്കോളിനു വിരുദ്ധമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടി. 

ADVERTISEMENT

English Summary: Covid Virus and Vaccine