മുംബൈ/ ബെംഗളൂരു ∙ കന്നഡ സിനിമാ ലഹരിമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണി ആദിത്യ ആൽവയെ തേടി, സഹോദരീ ഭർത്താവും ബോളിവുഡ് നടനുമായ വിവേക് ഒബ്റോയിയുടെ മുംബൈ വസതിയിൽ റെയ്ഡ്. ജനതാദൾ നേതാവും കർണാടക മുൻ | Bengaluru Drug Racket | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ/ ബെംഗളൂരു ∙ കന്നഡ സിനിമാ ലഹരിമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണി ആദിത്യ ആൽവയെ തേടി, സഹോദരീ ഭർത്താവും ബോളിവുഡ് നടനുമായ വിവേക് ഒബ്റോയിയുടെ മുംബൈ വസതിയിൽ റെയ്ഡ്. ജനതാദൾ നേതാവും കർണാടക മുൻ മന്ത്രിയുമായ ജീവരാജ് ആൽവയുടെ മകനായ ആദിത്യ, കേസിലെ ആറാം പ്രതിയും റിയൽ എസ്റ്റേറ്റ് വ്യാപാരിയുമാണ്. സെപ്റ്റംബർ 4 മുതൽ ഒളിവിൽ. മുംബൈയിൽ സഹോദരി പ്രിയങ്കയ്ക്കൊപ്പമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണു റെയ്ഡ് എന്നു ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് (സിസിബി) അറിയിച്ചു.  

അറസ്റ്റിലായ ലഹരി പാർട്ടി സംഘാടകൻ വിരേൻ ഖന്നയുടെ അടുത്ത സുഹൃത്താണ് ആദിത്യ. ബെംഗളൂരു ഹെബ്ബാളിൽ ഇയാളുടെ വസതി ഉൾപ്പെടുന്ന ‘ഹൗസ് ഓഫ് ലൈഫ്’ റിസോർട്ടിൽ സിനിമാതാരങ്ങൾക്കായി ലഹരി പാർട്ടികൾ നടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. ആദിത്യയ്ക്കെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. 

ADVERTISEMENT

കേസിലെ ഒന്നാം പ്രതിയും സംവിധായകനുമായ ശിവപ്രകാശ്, ശ്രീലങ്കയിൽ ചൂതാട്ടകേന്ദ്ര നടത്തിപ്പിൽ പങ്കാളിത്തമുണ്ടെന്നു സംശയിക്കുന്ന ഷെയ്ഖ് ഫസിയുല്ല എന്നിവരും ഒളിവിലാണ്. നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി തുടങ്ങി 14 പേർ കേസിൽ ഇതിനകം അറസ്റ്റിലായി.