ന്യൂഡൽഹി ∙ പാക്ക് സൈനികന്റെ കബറിടം ഇന്ത്യൻ സേന പുതുക്കിപ്പണിതു. ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്കു സമീപം കുപ്‌വാരയിൽ 1972 ൽ വധിക്കപ്പെട്ട പാക്ക് മേജർ മുഹമ്മദ് ഷബീർ ഖാന്റെ കബറിടമാണു പുതുക്കിയത്. അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെയാണ്..... Indian Army Restores Damaged Grave Of Decorated Pak Officer In J&K

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പാക്ക് സൈനികന്റെ കബറിടം ഇന്ത്യൻ സേന പുതുക്കിപ്പണിതു. ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്കു സമീപം കുപ്‌വാരയിൽ 1972 ൽ വധിക്കപ്പെട്ട പാക്ക് മേജർ മുഹമ്മദ് ഷബീർ ഖാന്റെ കബറിടമാണു പുതുക്കിയത്. അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെയാണ്, പാക്ക് മേജർക്ക് ഇന്ത്യയുടെ ആദരം.

‘മരിച്ച സൈനികൻ ആദരമർഹിക്കുന്നു; ഏതു രാജ്യക്കാരനായാലും’ – ട്വിറ്ററിൽ പങ്കുവച്ച സ്മൃതികുടീരത്തിന്റെ ചിത്രത്തിനു താഴെ സേന കുറിച്ചു. ഇന്ത്യൻ സേനയുടെ പാരമ്പര്യവും മൂല്യങ്ങളും ഉയർത്തിപ്പിടിച്ചാണു കബർ പുതുക്കിപ്പണിതതെന്നു നിയന്ത്രണ രേഖയുടെ ചുമതല വഹിക്കുന്ന ചിനാർ കോർ പ്രതികരിച്ചു.

ADVERTISEMENT

1972 മേയ് അഞ്ചിനാണു ഷബീർ ഖാൻ കൊല്ലപ്പെട്ടത്. ഇന്ത്യൻ ഭാഗത്തു മരിച്ചു വീണതിനാൽ അവിടെത്തന്നെ സംസ്കരിച്ചു. ‘9 സിഖ് സേനാംഗങ്ങളുടെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ മുഹമ്മദ് ഷബീർ ഖാന്റെ ഓർമയ്ക്ക്’ എന്ന് കുടീരത്തിനു മുന്നിൽ മാർബിൾ ശിലയിൽ കൊത്തിവച്ചിട്ടുണ്ട്.

English Summary: Indian Army Restores Damaged Grave Of Decorated Pak Officer In J&K