ശ്രീനഗർ ∙ ജമ്മു കശ്മീർ ജില്ലാ വികസന കൗൺസിലിലേക്ക് (‍ഡിഡിസി) നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ 51.76% പോളിങ് രേഖപ്പെടുത്തി. ഡിസംബർ 19 വരെ നീളുന്ന 8 ഘട്ടങ്ങളായാണ് | Jammu & Kashmir | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ ∙ ജമ്മു കശ്മീർ ജില്ലാ വികസന കൗൺസിലിലേക്ക് (‍ഡിഡിസി) നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ 51.76% പോളിങ് രേഖപ്പെടുത്തി. ഡിസംബർ 19 വരെ നീളുന്ന 8 ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 22 ന്.

7,00,842 വോട്ടർമാരിൽ 3,62,766 പേർ വോട്ടു ചെയ്തതായി തിരഞ്ഞെടുപ്പു കമ്മിഷണർ കെ.കെ.ശർമ അറിയിച്ചു. 74.62% പോളിങ് രേഖപ്പെടുത്തിയ ഉധംപുർ ജില്ലയാണു മുന്നിൽ. 6.7% മാത്രം പോളിങ് നടന്ന പുൽവാമ പിന്നിൽ. കശ്മീർ മേഖലയിൽ 40.65%, ജമ്മുവിൽ 64.2% എന്നിങ്ങനെയാണ് പോളിങ്.

ADVERTISEMENT

ആകെയുള്ള 280 സീറ്റിൽ 43 ഇടങ്ങളിലാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പു നടന്നത്. ഇതാദ്യമായി പാക്കിസ്ഥാനിൽനിന്നുള്ള അഭയാർഥികൾക്കും ഇത്തവണ വോട്ടു രേഖപ്പെടുത്താൻ അവസരം ലഭിച്ചു. 

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി നീക്കം ചെയ്തതിന്റെ തുടർച്ചയായി പഞ്ചായത്ത് രാജ് നിയമം ഭേദഗതിചെയ്ത ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ബിജെപിയും കശ്മീരിനു പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു രൂപീകരിച്ച ഗുപ്കർ സഖ്യവുമായി നേരിട്ടാണ് ഇത്തവണ മത്സരം. ഡിഡിസി വോട്ടെടുപ്പ് സർക്കാരിന്റെ കേന്ദ്ര സർക്കാരിന്റെ കശ്മീർ നയങ്ങളുടെ വിധിയെഴുത്തായി കണക്കാക്കാമെന്ന് ഇരുപക്ഷവും കരുതുന്നു.