ന്യൂഡൽഹി ∙ മാധ്യമങ്ങളിൽ വിദേശത്തു നിന്നുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ടു പ്രസ് കൗൺസിൽ നൽകിയ താക്കീതിനെതിരെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ. മാധ്യമങ്ങളിൽ വിദേശ ഉള്ളടക്കം അനിയന്ത്രിതമായി | Editors Guild | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മാധ്യമങ്ങളിൽ വിദേശത്തു നിന്നുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ടു പ്രസ് കൗൺസിൽ നൽകിയ താക്കീതിനെതിരെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ. മാധ്യമങ്ങളിൽ വിദേശ ഉള്ളടക്കം അനിയന്ത്രിതമായി പ്രസിദ്ധീകരിക്കുന്നുവെന്നു ഭീഷണി സ്വരത്തിൽ പ്രസ് കൗൺസിൽ നൽകിയ അറിയിപ്പ് പിൻവലിക്കണമെന്നു ഗിൽഡ് ആവശ്യപ്പെട്ടു.

ഇതുവഴി ഏതെങ്കിലും തരത്തിൽ സെൻസർഷിപ്പോ മറ്റു ശിക്ഷണ നീക്കങ്ങളോ നടത്താനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുകയാണ് പ്രസ് കൗൺസിൽ ചെയ്യുന്നത്. ഏതെങ്കിലും തരത്തിലുള്ള സർക്കാർ ഇടപെടൽ മാധ്യമ സ്വാതന്ത്ര്യത്തിനെ തകർക്കുന്നതാകുമെന്ന നിലപാടുള്ള പ്രസ് കൗൺസിൽ ഇത്തരത്തിലുള്ള നിർദേശം നൽകുന്നത് ആശാസ്യമല്ല. ഉള്ളടക്കം ആരാണ് പരിശോധിക്കുക, എന്താണ് മാനദണ്ഡം, എന്താണ് അനിയന്ത്രിതമായ വിതരണം എന്നിവയെക്കുറിച്ച് വിശദീകരണവും പിസിഐ നൽകുന്നില്ല.

ADVERTISEMENT

രാജ്യത്തെ നിരവധി പ്രസിദ്ധീകരണങ്ങൾ വിദേശത്തു നിന്നുള്ള വാർത്താ ഏജൻസികൾ, മാധ്യമങ്ങൾ എന്നിവയിലെ ഉള്ളടക്കം ലൈസൻസ് എടുത്ത് പുനഃപ്രസിദ്ധീകരിക്കുന്നുണ്ട്. അത് ബന്ധപ്പെട്ട എഡിറ്ററുടെ ഉത്തരവാദിത്തത്തിലുമാണ്. ഭീഷണിയുടെ സ്വരത്തിലുള്ള നിർദേശം പ്രത്യാഘാതങ്ങൾക്കിടയാക്കും. 

വിദേശ മാധ്യമങ്ങളിലെ ഉള്ളടക്കം ഇന്ത്യൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നവർ കൃത്യമായ സ്ഥീരീകരണം നടത്തിയില്ലെങ്കിൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നായിരുന്നു പ്രസ് കൗൺസിലിന്റെ അറിയിപ്പ്. 

ADVERTISEMENT

English Summary: Editors Guild against press council warning