കർഷകരുടെ പോക്കറ്റിൽ പണമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ന്യായ് പദ്ധതി ആവിഷ്കരിച്ചത്. കർഷകർക്കു വരുമാനമുറപ്പാകുമ്പോൾ മറ്റു മേഖലകൾക്കും ഗുണകരമാകും. നഗരങ്ങളിലും ഗ്രാമങ്ങളിലും കൂടുതൽ തൊഴിലവസരമുണ്ടാവും. ആ | Nyaya | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ യുഡിഎഫ് ‘ന്യായ് ’ പദ്ധതി വാഗ്ദാനം ചെയ്യുമ്പോൾ ഛത്തീസ്ഗഡിൽ നടപ്പാക്കിയ ന്യായ്  പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ‘മനോരമ’ യോട്....

കർഷകരുടെ പോക്കറ്റിൽ പണമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണു ഞങ്ങൾ ന്യായ് പദ്ധതി ആവിഷ്കരിച്ചത്. കർഷകർക്കു വരുമാനമുറപ്പാകുമ്പോൾ മറ്റു മേഖലകൾക്കും ഗുണകരമാകും. നഗരങ്ങളിലും ഗ്രാമങ്ങളിലും കൂടുതൽ തൊഴിലവസരമുണ്ടാവും. ആ ബോധ്യത്തിലാണു ഞങ്ങളുടെ നടപടികൾ. അതുകൊണ്ടുതന്നെ ഡൽഹി അതിർത്തിയിലും വിവിധ സംസ്ഥാനങ്ങളിലും കർഷകർ കേന്ദ്ര നിയമങ്ങൾക്കെതിരെ സമരം ചെയ്യുമ്പോൾ, ഞങ്ങളുടെ സംസ്ഥാനത്തു സമരമില്ല.

ADVERTISEMENT

∙രാജീവ് ഗാന്ധി കിസാൻ ന്യായ് യോജന: ഏക്കറിന് 10,000 രൂപ എന്ന തോതിൽ ഓരോ വർഷവും കർഷകർക്കു നേരിട്ടു നൽകുന്നു. ഇതിനകം 2 ഗഡുക്കളായി 3,000 കോടി നൽകിക്കഴിഞ്ഞു. നെല്ലും ഗോതമ്പും ചോളവും കൃഷി ചെയ്യുന്ന 19 ലക്ഷം കർഷകർക്കാണു പദ്ധതിയുടെ ഗുണം. ഇതിൽ 90 ശതമാനവും നാമമാത്ര കർഷകരാണ്. ഇനി പയറുവർഗങ്ങളും എണ്ണക്കുരുക്കളും കൃഷി ചെയ്യുന്നവരെയും ഉൾപ്പെടുത്തും.

∙ഗോദാൻ ന്യായ് യോജന: പശുവിനു കറവയില്ലാത്തപ്പോൾ കർഷകർ എന്തു ചെയ്യുമെന്ന ചോദ്യത്തിനു മറുപടിയാണിത്. ചാണകം കിലോയ്ക്ക് 2 രൂപ നിരക്കിൽ വാങ്ങുന്നതിനുള്ള പദ്ധതി ഞങ്ങൾ തുടങ്ങി. രാജ്യത്ത് ആദ്യമായാണിത്. 7,000 പഞ്ചായത്തുകളിൽ പശു പരിപാലനത്തിന് 4,700 ഡേ കെയർ കേന്ദ്രങ്ങൾ തുടങ്ങി. അതിനാൽ, പശുക്കൾ തെരുവിൽ അലയുന്ന സ്ഥിതിയില്ല. ദിവസവും വൈകുന്നേരം ഉടമകൾ അവയെ വീടുകളിലേക്കു കൊണ്ടുപോകും. വെർമി കംപോസ്റ്റ് ഉൽപാദനത്തിന് സ്വാശ്രയ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കിലോയ്ക്ക് 10 രൂപ വീതം നൽകിയാണ് ഈ കംപോസ്റ്റ് സർക്കാർ ശേഖരിക്കുന്നത്. ഇത് ജൈവകൃഷി പദ്ധതികൾക്ക് ഉപയോഗിക്കുന്നു. ഇതൊക്കെയും തൊഴിലവസരവും വർധിപ്പിക്കുന്നു.