ചെന്നൈ∙‍ ഡിഎംകെയെ തോൽപ്പിക്കാൻ വി.കെ.ശശികലയുമായി അണ്ണാ ഡിഎംകെ കൈകോർക്കണമെന്ന് ആർഎസ്എസ് ബൗദ്ധികാചാര്യൻ എസ്.ഗുരുമൂർത്തി. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ സാന്നിധ്യത്തിൽ | VK Sasikala | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙‍ ഡിഎംകെയെ തോൽപ്പിക്കാൻ വി.കെ.ശശികലയുമായി അണ്ണാ ഡിഎംകെ കൈകോർക്കണമെന്ന് ആർഎസ്എസ് ബൗദ്ധികാചാര്യൻ എസ്.ഗുരുമൂർത്തി. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ സാന്നിധ്യത്തിൽ, തുഗ്ലക്ക് മാസികയുടെ വാർഷികാഘോഷത്തിനായിരുന്നു പരാമർശം. അതേസമയം, ഗുരുമൂർത്തി സ്വയം ചാണക്യനായും കിങ് മേക്കറായും നടിക്കുകയാണെന്നും അതു തമിഴ്നാട്ടിൽ ചെലവാകില്ലെന്നും അണ്ണാ ഡിഎംകെ പ്രതികരിച്ചു. ശശികലയെ പ്രകീർത്തിക്കുന്നതിൽ നിന്നു നേതാക്കൾ വിട്ടു നിൽക്കണമെന്നും പാർട്ടി വക്താവും മന്ത്രിയുമായ ഡി. ജയകുമാർ ആവശ്യപ്പെട്ടു. 

മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായ ശശികല 27നു ജയിൽ മോചിതയാകാനിരിക്കെയാണ്, അവർക്കായി ബിജെപി ചരടുവലിക്കുന്നത്. അതേസമയം, ജയയുടെ മരണ ശേഷം ശശികല മുഖ്യമന്ത്രി സ്ഥാനത്തിനായി ശ്രമിച്ചപ്പോൾ, കലാപമുയർത്തി അണ്ണാഡിഎംകെ വിടാൻ ഒ.പനീർസെൽവത്തെ ഉപദേശിച്ചതു മൂർത്തിയായിരുന്നു. ശശികല ജയിലിലായ ശേഷമാകട്ടെ, പനീർസെൽവം വിഭാഗവും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള പക്ഷവും ഒരുമിക്കാനും മുന്നിൽ നിന്നു.

ADVERTISEMENT

English Summary: RSS urges AIADMK to join with V.K. Sasikala to defeat DMK