ന്യൂഡൽഹി∙ ബിജെപിയിലേക്കു താൻ പോകുമെന്ന അഭ്യൂഹങ്ങൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. മറുകണ്ടം ചാടാനില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ ആസാദ്, കശ്മീരിൽ കറുത്ത മഞ്ഞു പെയ്യുന്ന ദിവസമായിരിക്കും താൻ ബിജെപിയിലേക്കു | Ghulam Nabi Azad | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ബിജെപിയിലേക്കു താൻ പോകുമെന്ന അഭ്യൂഹങ്ങൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. മറുകണ്ടം ചാടാനില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ ആസാദ്, കശ്മീരിൽ കറുത്ത മഞ്ഞു പെയ്യുന്ന ദിവസമായിരിക്കും താൻ ബിജെപിയിലേക്കു പോവുകയെന്നും കൂട്ടിച്ചേർത്തു. 4 പതിറ്റാണ്ടു നീണ്ട പാർലമെന്ററി ജീവിതത്തിനു ശേഷം രാജ്യസഭയിൽ നിന്ന് അദ്ദേഹം ഇന്നാണു വിരമിക്കുക.

കഴിഞ്ഞ ദിവസം രാജ്യസഭയിൽ ആസാദിനായി നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരാധീനനായിരുന്നു. മോദിയുമായുള്ള വ്യക്തിബന്ധം ബിജെപിയിലേക്കുള്ള ആസാദിന്റെ വരവിനു വഴിയൊരുക്കിയേക്കുമെന്ന സൂചനകൾ പിന്നാലെ പുറത്തുവന്നു. ‘2006ൽ ഗുജറാത്തിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കു നേരെ കശ്മീരിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ചു സംസാരിച്ചപ്പോഴാണു മോദി വിതുമ്പിയത്. ഞാനും മോദിയും തമ്മിൽ രാഷ്ട്രീയ, ഭരണതലങ്ങളിൽ പതിറ്റാണ്ടുകൾ നീണ്ട പരിചയമുണ്ട്. എന്നെ അറിയാത്തവരാണ് പാർട്ടി മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത്’ – ആസാദ് പറഞ്ഞു.

ADVERTISEMENT

ആസാദ് കോൺഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്നും പാർട്ടിയെ സംഘടനാതലത്തിൽ ശക്തിപ്പെടുത്തുന്നതടക്കമുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ സേവനം ആവശ്യമാണെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. 

ദേശീയ നേതൃത്വത്തിന്റെ പ്രവർത്തനരീതിയെ വിമർശിച്ച് സോണിയ ഗാന്ധിക്ക് കഴിഞ്ഞ ഓഗസ്റ്റിൽ കത്തയച്ച 23 അംഗ സംഘത്തെ നയിച്ചത് ആസാദ് ആയിരുന്നു. 

ADVERTISEMENT

ആസാദ് വിരമിക്കുമ്പോൾ രാജ്യസഭയിലെ കക്ഷി നേതാവായി ആനന്ദ് ശർമ, പി. ചിദംബരം, ദിഗ്‌വിജയ് സിങ് എന്നിവരെ പരിഗണിച്ചെങ്കിലും നെഹ്റു – ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ മല്ലികാർജുൻ ഖർഗയെ ഒടുവിൽ തിരഞ്ഞെടുക്കുകയായിരുന്നു.

English Summary: Ghulam Nabi Azad denies rumours regarding joining BJP