ന്യൂഡൽഹി ∙ 80 വയസ്സു കഴിഞ്ഞവർക്ക് നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ആവശ്യമെങ്കിൽ തപാൽ വോട്ട് അനുവദിക്കുമെന്നു കേന്ദ്ര തിര‍ഞ്ഞെടുപ്പു കമ്മിഷണർ സുനിൽ അറോറ അറിയിച്ചു. വോട്ടെടുപ്പ് ഒരു മണിക്കൂർ നീട്ടി; രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു പോളിങ്. | Election Commission of India | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ 80 വയസ്സു കഴിഞ്ഞവർക്ക് നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ആവശ്യമെങ്കിൽ തപാൽ വോട്ട് അനുവദിക്കുമെന്നു കേന്ദ്ര തിര‍ഞ്ഞെടുപ്പു കമ്മിഷണർ സുനിൽ അറോറ അറിയിച്ചു. വോട്ടെടുപ്പ് ഒരു മണിക്കൂർ നീട്ടി; രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു പോളിങ്. തിരക്കു കുറയ്ക്കാൻ പോളിങ് ബൂത്തുകളുടെ എണ്ണം കൂട്ടി. കേരളത്തിൽ 2016 ൽ 21,498 ബൂത്തുകളുണ്ടായിരുന്നത് ഇക്കുറി 40,771 ആയി. എല്ലാ ബൂത്തുകളും താഴത്തെ നിലയിലായിരിക്കും.

കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റ ഘട്ടമായി ഒരേ ദിവസമാണ് തിരഞ്ഞെടുപ്പ്. തമിഴ്നാട്ടിലെ കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലും മലപ്പുറത്തിനൊപ്പം ഏപ്രിൽ 6ന് ഉപതിരഞ്ഞെടുപ്പു നടക്കും.

ADVERTISEMENT

കോവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച ആഭ്യന്തര മന്ത്രാലയ നിർദേശങ്ങൾ പാലിക്കും. കോവിഡ് പോസിറ്റീവായവർക്കും ക്വാറന്റീനിലുള്ളവർക്കുമുള്ള മാർഗനിർദേശങ്ങൾ പ്രത്യേകം പുറത്തിറക്കും. പ്രചാരണം നടത്താവുന്ന ഗ്രൗണ്ടുകളുടെ പട്ടിക പ്രാദേശിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും. റോഡ് ഷോ അനുവദിക്കുമെങ്കിലും പരമാവധി 5 വാഹനങ്ങളേ പറ്റൂ. വരണാധികാരികൾക്ക് സാഹചര്യമനുസരിച്ചു തീരുമാനമെടുക്കാം. ഗൃഹസന്ദർശനത്തിനു സ്ഥാനാർഥിയടക്കം 5 പേരേ പാടുള്ളൂ. ചട്ടലംഘനങ്ങൾ ‘സി–വിജിൽ’ ആപ്പിലൂടെ തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കാം.  പ്രവാസി വോട്ടർമാർക്കു പരിഗണിച്ചിരുന്ന തപാൽ വോട്ട് / ഇ–വോട്ട് സൗകര്യം ഇത്തവണയില്ല. 

പത്രിക നൽകാം, ഓൺലൈനിലും

ADVERTISEMENT

പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം 2 പേരെയേ അനുവദിക്കൂ. ഓൺലൈനായും പത്രിക നൽകാം. പ്രിന്റ്ഔട്ട് വരണാധികാരിക്കു നൽകണം. കെട്ടിവയ്ക്കാനുള്ള തുകയും ഓൺലൈനായി അടയ്ക്കാം

സഹായത്തിന് വോട്ടർ ഗൈഡ്

ADVERTISEMENT

എല്ലാ വോട്ടർമാർക്കും വോട്ടിങ് പ്രക്രിയ സംബന്ധിച്ച ഗൈഡ് ലഭ്യമാക്കും. ബൂത്ത് ലെവൽ ഓഫിസർമാരുടെ (ബിഎൽഒ) നമ്പർ, ഹെൽപ്‌ലൈൻ നമ്പറുകൾ, തിരിച്ചറിയൽ രേഖകൾ സംബന്ധിച്ച വിവരങ്ങൾ എന്നിവയും കോവിഡ് മാർഗനിർദേശങ്ങളും ഇതിലുണ്ടാകും.

തപാൽ വോട്ട്: പട്ടിക കമ്മിഷൻ തയാറാക്കും

തിരുവനന്തപുരം ∙ 80 കഴിഞ്ഞവർക്കു പുറമേ ഭിന്നശേഷിക്കാർ, കോവിഡ് ബാധിതർ, പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർ എന്നിവർക്കും തപാൽ വോട്ട് അനുവദിക്കുമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു. ഇവരുടെ പട്ടിക കമ്മിഷൻ തയാറാക്കി അപേക്ഷ വീടുകളിലെത്തിക്കും. തപാൽ വോട്ട് വേണ്ടെങ്കിൽ വോട്ടർക്കു നിരസിക്കാം. പകരം, 80 കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും ഏതു സമയത്തും ബൂത്തിലെത്തി വോട്ട് ചെയ്യാം; അതേസമയം, കോവിഡ് ബാധിതർക്കും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർക്കും അവസാന ഒരു മണിക്കൂറിൽ മാത്രമായിരിക്കും അവസരം. 

English Summary: Postal vote for citizens above 80 years age