60 വയസ്സിനു മുകളിലുള്ളവർക്കു പുറമേ, 45–59 പ്രായപരിധിയിലുള്ള ഗുരുതര രോഗബാധിതർക്കാണ് രണ്ടാം ഘട്ടത്തിൽ‌ കോവിഡ് വാക്സീൻ നൽകുന്നത്. ഹൃദ്രോഗം, അർബുദം, വൃക്ക–കരൾ രോഗങ്ങൾ, പ്രമേഹം, പക്ഷാഘാതം, അരിവാൾ രോഗം, തലാസിമിയ തുടങ്ങിയ 20 ഗുരുതര രോഗങ്ങളുള്ള 45–59....Covavax, covid vaccine india, covid vaccine news, covid vaccine trials india,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ 60 വയസ്സിനു മുകളിലുള്ളവർക്കു പുറമേ, 45–59 പ്രായപരിധിയിലുള്ള ഗുരുതര രോഗബാധിതർക്കാണ് രണ്ടാം ഘട്ടത്തിൽ‌ കോവിഡ് വാക്സീൻ നൽകുന്നത്. ഹൃദ്രോഗം, അർബുദം, വൃക്ക–കരൾ രോഗങ്ങൾ, പ്രമേഹം, പക്ഷാഘാതം, അരിവാൾ രോഗം, തലാസിമിയ തുടങ്ങിയ 20 ഗുരുതര രോഗങ്ങളുള്ള 45–59 വിഭാഗത്തിൽപ്പെട്ടവർ പ്രായം വ്യക്തമാക്കുന്ന രേഖയ്ക്കൊപ്പം രോഗം സംബന്ധിച്ചു ഡോക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും ഹാജരാക്കണം. 

കുട്ടികളും ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഒഴികെയുള്ളവർക്കെല്ലാം വാക്സീൻ സുരക്ഷിതമാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടതാണെന്ന് മാക്സ് ഹെൽത്ത്കെയർ മെഡിക്കൽ ഡയറക്ടർ ഡോ. സന്ദീപ് ബുധിരാജ പറഞ്ഞു. 

ADVERTISEMENT

പനിയുള്ളവരും കോവിഡ് മുക്തരായി അധികം കഴിയാത്തവരും പെട്ടെന്നുതന്നെ വാക്സീൻ എടുക്കാതിരിക്കുന്നതാണു നല്ലത്. കോവിഡ് വന്നവരാണെങ്കിൽ 2–3 മാസത്തിനു ശേഷം എടുത്താൽ മതി. 

വാക്സീൻ എടുക്കാൻ പോകുന്നവർ എന്തെങ്കിലും മുൻകരുതലുകൾ സ്വീകരിക്കേണ്ടതില്ല. എന്നാൽ മദ്യപിച്ച അവസ്ഥയിലാകരുത്. വാക്സീൻ സ്വീകരിച്ച ശേഷം ചിലരിൽ പനി, കുത്തിവയ്പെടുത്ത ഭാഗത്തു വേദന, തലവേദന, ശരീരവേദന എന്നിവ കണ്ടുവരുന്നുണ്ടെന്നും ഇതു സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

രക്തസമ്മർദം, പ്രമേഹം എന്നിവ നിയന്ത്രിതമായ തോതിൽ മാത്രമുള്ളവരുടെ കാര്യത്തിൽ വാക്സീൻ സ്വീകരിക്കണോ എന്നു നിലവിലെ മാർഗരേഖയിൽ വ്യക്തമല്ലെന്നു ഡോ.സന്ദീപ് ബുധിരാജ പറഞ്ഞു.

Content Highlights: Covid vaccination for senior citizens in India