ന്യൂഡൽഹി ∙ പ്രോവിഡന്റ് ഫണ്ടിലെ (ഇപിഎഫ്) നിക്ഷേപത്തിനു ലഭിക്കുന്ന പലിശയ്ക്കു മേലുള്ള നികുതി വ്യവസ്ഥയിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തി. തൊഴിലാളി മാത്രം വിഹിതമടയ്ക്കുന്ന അക്കൗണ്ടുകളിൽ പ്രതിവർഷം 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിലെ പലിശയ്ക്കു മേൽ നികുതി ഈടാക്കില്ലെന്നു ലോക്സഭയിൽ ധനബിൽ ചർച്ചയിൽ ധനമന്ത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പ്രോവിഡന്റ് ഫണ്ടിലെ (ഇപിഎഫ്) നിക്ഷേപത്തിനു ലഭിക്കുന്ന പലിശയ്ക്കു മേലുള്ള നികുതി വ്യവസ്ഥയിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തി. തൊഴിലാളി മാത്രം വിഹിതമടയ്ക്കുന്ന അക്കൗണ്ടുകളിൽ പ്രതിവർഷം 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിലെ പലിശയ്ക്കു മേൽ നികുതി ഈടാക്കില്ലെന്നു ലോക്സഭയിൽ ധനബിൽ ചർച്ചയിൽ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. അതിനു മുകളിലുള്ള നിക്ഷേപത്തിലെ പലിശയ്ക്കു മേലുള്ള നികുതി ഏപ്രിൽ ഒന്നിനു പ്രാബല്യത്തിൽ വരും. രണ്ടര ലക്ഷത്തിലധികം രൂപയുടെ നിക്ഷേപത്തിനു ലഭിക്കുന്ന പലിശയ്ക്കു മേൽ നികുതി ഏർപ്പെടുത്താനുള്ള ബജറ്റ് തീരുമാനമാണു ഭേദഗതി ചെയ്തത്. ധനബിൽ സഭ ശബ്ദവോട്ടോടെ പാസാക്കി.

പലിശയ്ക്കു മേലുള്ള നികുതി ചെറുകിട, മധ്യ മേഖലകളിലെ തൊഴിലാളികളെ ബാധിക്കില്ലെന്നും പിഎഫിന്റെ ഭാഗമായ 1% പേർ മാത്രമേ നികുതിയുടെ പരിധിയിൽ ഉൾപ്പെടുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. നടപ്പു സാമ്പത്തിക വർഷം സംസ്ഥാനങ്ങൾക്കു കേന്ദ്രം നൽകാനുള്ള ജിഎസ്ടി നഷ്ടപരിഹാരത്തുക 77,636 കോടി രൂപയാണ്. കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കാൻ പ്രത്യേക സെസ് ഏർപ്പെടുത്തിയതിന്റെ ഗുണം സംസ്ഥാനങ്ങൾക്കു ലഭിക്കും. 

ADVERTISEMENT

ഇൻഷുറൻസ്, ബാങ്കിങ് മേഖലകളിൽ പൂർണ സ്വകാര്യവൽക്കരണം നടപ്പാക്കില്ല. കൂടുതൽ ആളുകളെ ആദായ നികുതി പരിധിയിൽ കൊണ്ടുവരാൻ ഊർജിത ശ്രമം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. 

ഇന്ധന, പാചകവാതക വിലയ്ക്കു മേൽ അമിത തീരുവ ചുമത്തിയ കേന്ദ്ര സർക്കാർ ജനങ്ങളെ ദുരിതത്തിലാക്കിയതായി കോൺഗ്രസ് ആരോപിച്ചു.കേന്ദ്രം മാത്രമല്ല, സംസ്ഥാനങ്ങളും തീരുവ ചുമത്തിയിട്ടുണ്ടെന്നു മന്ത്രി തിരിച്ചടിച്ചു.

ADVERTISEMENT

Content Highlights: Finance bill passed