ന്യൂഡൽഹി ∙ ഇഷ്ടമുള്ള മതം സ്വീകരിക്കാൻ 18 കഴിഞ്ഞ ആർക്കും രാജ്യത്ത് അവകാശമുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ചിലപ്പോഴെല്ലാം സമ്മാനങ്ങൾ നൽകിയും നടത്തുന്ന നിർബന്ധിത മതപരിവർത്തനം തടയാൻ | Supreme Court | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇഷ്ടമുള്ള മതം സ്വീകരിക്കാൻ 18 കഴിഞ്ഞ ആർക്കും രാജ്യത്ത് അവകാശമുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ചിലപ്പോഴെല്ലാം സമ്മാനങ്ങൾ നൽകിയും നടത്തുന്ന നിർബന്ധിത മതപരിവർത്തനം തടയാൻ നിർദേശിക്കണമെന്ന ഹർജി തള്ളിക്കൊണ്ടാണു സുപ്രീം കോടതിയുടെ നിരീക്ഷണം.

ഹർജി നൽകിയ ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായെ കോടതി വിമർശിക്കുകയും ചെയ്തു. പേരും പെരുമയും സമ്പാദിക്കാൻ ഉദ്ദേശിച്ചുള്ള ഹർജിയാണിതെന്നു പറഞ്ഞ കോടതി പിഴ ചുമത്തുമെന്നു വ്യക്തമാക്കിയതോടെ അശ്വിനി ഉപാധ്യായ ഹർജി പിൻവലിച്ചു.

ADVERTISEMENT

നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വകുപ്പുകൾക്കെതിരാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. മതം പ്രചരിപ്പിക്കാൻ ഉള്ള അവകാശം ഭരണഘടന നൽകിയിരിക്കുന്നത് കൃത്യമായ ഉദ്ദേശ്യത്തോടെയാണെന്നു ജസ്റ്റിസ് റോഹിന്റൺ നരിമാൻ ചൂണ്ടിക്കാട്ടി. അന്ധവിശ്വാസങ്ങളുടെ ഭാഗമായ ദുർമന്ത്രവാദവും മറ്റും നിയന്ത്രിക്കണമെന്ന ആവശ്യവും ഹർജിയിൽ ഉൾപ്പെടുത്തിയിരുന്നു.

English Summary: Supreme court on marriage