ഡൽഹി ∙ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച കോവിഡ് മരുന്നിന് ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി. കോവിഡിനെതിരെ ഉപയോഗിക്കാവുന്ന 2 ഡിഓക്സി ഡി ഗ്ലൂക്കോസ് (2ഡിജി) മരുന്നാണ് ഡിആർഡിഒ ലാബും ഹൈദരാബാദിലെ ഡോ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹി ∙ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച കോവിഡ് മരുന്നിന് ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി. കോവിഡിനെതിരെ ഉപയോഗിക്കാവുന്ന 2 ഡിഓക്സി ഡി ഗ്ലൂക്കോസ് (2ഡിജി) മരുന്നാണ് ഡിആർഡിഒ ലാബും ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസും ചേർന്നു വികസിപ്പിച്ചത്. വെള്ളത്തിൽ അലിയിച്ചു കഴിക്കാവുന്ന പൊടിരൂപത്തിലുള്ള മരുന്നാണിത്.

കോവിഡ് രോഗികളിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ മരുന്നിന് അനുമതി നൽകിയത്. വില സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഓരോ പാക്കറ്റിനും 500–600 രൂപ വില വരുമെന്നാണ് സൂചന. 

ADVERTISEMENT

വേഗത്തിൽ രോഗമുക്തി 

ഗ്ലൂക്കോസ് തന്മാത്രകളിൽ ഘടനാപരമായ മാറ്റം വരുത്തിയാണ് 2 ഡിഓക്സി ഡി ഗ്ലൂക്കോസ് നിർമിക്കുന്നത്.

ADVERTISEMENT

 രോഗമുക്തി വേഗത്തിലാക്കാനും ഓക്സിജൻ സഹായിയുടെ ആവശ്യം കുറയ്ക്കാനും ഇത് ഉപയോഗിക്കുന്നതു വഴി കഴിയുന്നതായി കണ്ടെത്തലുണ്ട്. 2 പാക്കറ്റ് വീതം ദിവസവും നൽകുന്നതു വഴി കോവിഡ് രോഗികളിൽ 42% പേർക്കും മൂന്നാം ദിവസം ഓക്സിജൻ സഹായിയുടെ ആവശ്യം ഇല്ലാതായെന്നാണ് ട്രയലിലെ കണ്ടെത്തൽ. സാധാരണ കോവിഡ് ചികിത്സയിൽ 30% ആളുകൾക്കേ 3–ാം ദിവസം ഈ മാറ്റമുണ്ടാകൂ.

ഇടത്തരം, ഗുരുതര കോവിഡ് രോഗികളിലും ഇതു ഫലം കാണുന്നുവെന്നതും പ്രതീക്ഷ നൽകുന്നു. 65 വയസ്സിനു മുകളിലുള്ളവർക്കും ഫലപ്രദമാണ്.

ADVERTISEMENT

English Summary: Anti-Covid Drug Developed by DRDO Cleared For Emergency Use