ന്യൂഡൽഹി ∙ വൈറസ് വകഭേദങ്ങളുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിനും പഠനത്തിനുമായി രൂപീകരിച്ച കൺസോർഷ്യത്തിന്റെ അധ്യക്ഷ പദവി പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീൽ രാജിവച്ചു. കാരണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കോവിഡുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിൽ ഷാഹിദിന് എതിർപ്പുണ്ടായിരുന്നു. | Shahid Jameel | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വൈറസ് വകഭേദങ്ങളുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിനും പഠനത്തിനുമായി രൂപീകരിച്ച കൺസോർഷ്യത്തിന്റെ അധ്യക്ഷ പദവി പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീൽ രാജിവച്ചു. കാരണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കോവിഡുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിൽ ഷാഹിദിന് എതിർപ്പുണ്ടായിരുന്നു.

‌വെള്ളിയാഴ്ച നടന്ന യോഗത്തിനിടെയാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്.  മറ്റ് അംഗങ്ങൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ഇതു സംബന്ധിച്ച് നേരത്തെ യാതൊരു സൂചനയും നൽകിയിരുന്നില്ല.  വിശദീകരണത്തിന് ഷാഹിദ് തയാറായില്ല. 

ADVERTISEMENT

തെളിവുകൾ അടിസ്ഥാനപ്പെടുത്തിയുള്ള നയരൂപീകരണമെന്ന ആവശ്യത്തോട് കടുത്ത എതിർപ്പാണ് ഉണ്ടാകുന്നതെന്ന് അടുത്തിടെ വിദേശ പത്രത്തിൽ എഴുതിയ കോളത്തിൽ ഷാഹിദ് വിമർശിച്ചിരുന്നു. കോവിഡ് സംബന്ധമായ പഠനത്തിനും അതിന്റെ നിയന്ത്രണത്തിനും മറ്റും ഇതുവരെ ശേഖരിച്ചിട്ടുള്ള വിവരങ്ങൾ ലഭ്യമാക്കണമെന്ന് ഏപ്രിൽ 30ന് 800ൽപരം ശാസ്ത്രജ്ഞർ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചിരുന്നതാണ്.

രാജ്യത്ത് വ്യാപനം പിടിവിട്ടുപോയെന്നും വിവരങ്ങളുടെ അടിസ്ഥാനത്തിൽ‍‍‌‌‌‌‌ തീരുമാനമെടുക്കാനാവാത്തതു മറ്റൊരു അത്യാഹിതമായെന്നും മനുഷ്യജീവന്റെ നഷ്ടം തീരാക്കളങ്കമായി അവശേഷിക്കുമെന്നും അദ്ദേഹം എഴുതി.

ADVERTISEMENT

English Summary: Top virologist Shahid Jameel quits covid panel after criticising government of India