കോവിഡ് മൂലം മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനാവില്ലെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പ്രകൃതി ദുരന്തങ്ങൾക്കു നഷ്ടപരിഹാരം നൽകാൻ മാത്രമേ ദുരന്ത നിവാരണ നിയമത്തിൽ വ്യവസ്ഥയുള്ളൂവെന്നു ...covid 19 case kerala, corona virus, corona death, corona virus death news in malayalam,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് മൂലം മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനാവില്ലെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പ്രകൃതി ദുരന്തങ്ങൾക്കു നഷ്ടപരിഹാരം നൽകാൻ മാത്രമേ ദുരന്ത നിവാരണ നിയമത്തിൽ വ്യവസ്ഥയുള്ളൂവെന്നു കേന്ദ്രം സമർപ്പിച്ച 183 പേജ് സത്യവാങ്മൂലത്തിൽ പറയുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള സാമ്പത്തിക സ്ഥിതിയുമില്ല.

സർക്കാരിന്റെ നയതീരുമാനങ്ങളിൽ കോടതി ഇടപെടരുതെന്നും സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ ചൂണ്ടിക്കാട്ടി കേന്ദ്രം ആവശ്യപ്പെട്ടു.

ADVERTISEMENT

രാജ്യത്ത് ഇതുവരെയുള്ള കോവിഡ് മരണം 3.86 ലക്ഷമാണ്. 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിച്ചാൽ ദുരന്ത നിവാരണ ഫണ്ട് അതിനു മാത്രമേ തികയൂ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും പ്രകൃതിദുരന്ത വേളകളിലെ സഹായവും സാധ്യമാകില്ല. കോവിഡിനു മാത്രം നഷ്ടപരിഹാരം നൽകുന്നത്, മറ്റു രോഗങ്ങൾ മൂലം മരിച്ചവരോടുള്ള അനീതിയാകുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

കോവിഡ് മൂലം മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷകരായ ഗൗരവ് കുമാർ ബൻസലും റീപൽ കൻസലുമാണു കോടതിയെ സമീപിച്ചത്. ഹർജി കോടതി ഇന്നു പരിഗണിക്കും.

ADVERTISEMENT

English Summary: No compensation for Covid death