ന്യൂഡൽഹി ∙ നിരന്തര തോൽവികൾക്കു ശേഷം ‘കോമ’യിലായ കോൺഗ്രസിന് ബിജെപി അധികാരത്തിൽ വന്നുവെന്നതു ദഹിക്കുന്നില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സർക്കാരിനെതിരെ നിരന്തരം വ്യാജപ്രചാരണം അഴിച്ചുവിടുകയാണ് കോൺഗ്രസെന്നും ബിജെപി എംപിമാർ | BJP | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നിരന്തര തോൽവികൾക്കു ശേഷം ‘കോമ’യിലായ കോൺഗ്രസിന് ബിജെപി അധികാരത്തിൽ വന്നുവെന്നതു ദഹിക്കുന്നില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സർക്കാരിനെതിരെ നിരന്തരം വ്യാജപ്രചാരണം അഴിച്ചുവിടുകയാണ് കോൺഗ്രസെന്നും ബിജെപി എംപിമാർ ഫലപ്രദമായി അതിനെ ചെറുക്കണമെന്നും പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി പറഞ്ഞു.

യോഗത്തിൽ പെഗസസ് വിഷയത്തെക്കുറിച്ചു കൂടുതൽ പറഞ്ഞില്ലെന്നാണു വിവരം. സർക്കാർ എല്ലാ വിഷയങ്ങളെക്കുറിച്ചും ചർച്ചയ്ക്കു തയാറാണെങ്കിലും പ്രതിപക്ഷം നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടു പ്രതിപക്ഷം ഉയർത്തുന്ന ആക്ഷേപങ്ങളെക്കുറിച്ചാണ് മോദി കൂടുതൽ ഊന്നൽ നൽകിയത്. കോവിഡ് പ്രതിസന്ധി രാഷ്ട്രീയ വിഷയമല്ലെന്നും മാനുഷിക പ്രശ്നമാണെന്നും മോദി പറഞ്ഞതായി യോഗ നടപടികൾ വിശദീകരിച്ച മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു.

ADVERTISEMENT

തങ്ങൾക്കു മാത്രമേ അധികാരത്തിലിരിക്കാവൂ എന്നതാണ് കോൺഗ്രസിന്റെ വിചാരം. 100 വർഷത്തിനു ശേഷമാണ് ഇതുപോലൊരു മഹാമാരി വരുന്നത്. ആ സമയത്തും കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. ഇത്തവണ ജനങ്ങൾക്ക് ഭക്ഷ്യക്ഷാമവും മറ്റു ബുദ്ധിമുട്ടുകളുമുണ്ടാകാതെ കേന്ദ്രസർക്കാർ സൂക്ഷിച്ചു. വാക്സീൻ നൽകുന്നതിൽ അതതു മണ്ഡലങ്ങളിൽ പാളിച്ചകളുണ്ടാകുന്നില്ലെന്ന് എംപിമാർ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

English Summary: BJP parliamentary party meeting