ന്യൂഡൽഹി ∙ കേന്ദ്രം പാസാക്കിയ കൃഷി നിയമങ്ങൾ പിൻവലിക്കാനാവശ്യപ്പെട്ട് കർഷക സംഘടനകളുടെ പാർലമെന്റ് മാർച്ച് ഇന്നു തുടങ്ങും. പാർലമെന്റ് സമ്മേളനം തീരുന്ന ഓഗസ്റ്റ് 13 വരെ എല്ലാ ദിവസവും 200 വീതം കർഷകർ പാർലമെന്റിലേക്കു പ്രകടനം നടത്തും. പങ്കെടുക്കാനായി കേരളത്തിൽ നിന്നടക്കം കർഷക സംഘടനാ പ്രതിനിധികൾ എത്തിയിട്ടുണ്ട്. | Farmers Protest | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേന്ദ്രം പാസാക്കിയ കൃഷി നിയമങ്ങൾ പിൻവലിക്കാനാവശ്യപ്പെട്ട് കർഷക സംഘടനകളുടെ പാർലമെന്റ് മാർച്ച് ഇന്നു തുടങ്ങും. പാർലമെന്റ് സമ്മേളനം തീരുന്ന ഓഗസ്റ്റ് 13 വരെ എല്ലാ ദിവസവും 200 വീതം കർഷകർ പാർലമെന്റിലേക്കു പ്രകടനം നടത്തും. പങ്കെടുക്കാനായി കേരളത്തിൽ നിന്നടക്കം കർഷക സംഘടനാ പ്രതിനിധികൾ എത്തിയിട്ടുണ്ട്. പാർലമെന്റിനു സമീപം സുരക്ഷ ശക്തമാക്കി. പൊലീസിനു പുറമേ അർധസൈനികരെയും വിന്യസിച്ചു. 

ഡൽഹിയുടെ അതിർത്തി മേഖലകളിൽ തമ്പടിച്ചിട്ടുള്ള കർഷകർ ഇന്നു രാവിലെ 11 നു ബസിൽ പാർലമെന്റിനു സമീപമുള്ള ജന്തർ മന്തറിലെത്തും. അവിടെ നിന്നു കാൽനടയായി പാർലമെന്റിലേക്കു നീങ്ങും. ജന്തർ മന്തറിൽ സമരം ചെയ്യാമെന്നും പാർലമെന്റിലേക്കു പ്രകടനം അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. അനുമതിയില്ലെങ്കിലും പ്രകടനം നടത്തുമെന്നാണു കർഷകരുടെ നിലപാട്. 

ADVERTISEMENT

പാർലമെന്റിനു മുന്നിൽ ‘കർഷക പാർലമെന്റ്’ സംഘടിപ്പിക്കുമെന്നു സംഘടനാ നേതാക്കൾ അറിയിച്ചു. പ്രകടനം പൊലീസ് തടഞ്ഞാൽ തെരുവിൽ പാർലമെന്റ് നടത്തും. പ്രക്ഷോഭത്തിനു പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടി. പ്രക്ഷോഭ ഐക്യദാർഢ്യ സമിതി കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങളിൽ ഇന്ന് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ഉപരോധിക്കും. 

ജാഗ്രതയോടെ കർഷകർ

ADVERTISEMENT

സംഘർഷം ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്നു കർഷകർക്കു സംഘടനാ നേതാക്കൾ നിർദേശം നൽകി. പുറമേ നിന്നുള്ളവർ നുഴഞ്ഞു കയറാതിരിക്കാൻ ഓരോ കർഷകനും ഫോട്ടോ പതിച്ച ബാഡ്ജ് അണിയും. 

English Summary: Farmers to conduct parliament march