ന്യൂഡൽഹി ∙ ബി.എസ്. െയഡിയൂരപ്പയെ പൂർണമായി മുഷിപ്പിച്ചുള്ള കളി പറ്റില്ലെന്ന തിരിച്ചറിവിലാണ് ബസവരാജ് ബൊമ്മെയെ ബിജെപി മുഖ്യമന്ത്രിയാക്കുന്നത്. കേന്ദ്രം നേതാവിനെ തീരുമാനിക്കുന്ന രീതി ചില സംസ്ഥാനങ്ങളിൽ തിരിച്ചടിയായ സാഹചര്യത്തിലുള്ള മാറ്റമെന്നും വ്യാഖ്യാനിക്കാം... BS Yediyurappa . Basavaraj Bommai

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ബി.എസ്. െയഡിയൂരപ്പയെ പൂർണമായി മുഷിപ്പിച്ചുള്ള കളി പറ്റില്ലെന്ന തിരിച്ചറിവിലാണ് ബസവരാജ് ബൊമ്മെയെ ബിജെപി മുഖ്യമന്ത്രിയാക്കുന്നത്. കേന്ദ്രം നേതാവിനെ തീരുമാനിക്കുന്ന രീതി ചില സംസ്ഥാനങ്ങളിൽ തിരിച്ചടിയായ സാഹചര്യത്തിലുള്ള മാറ്റമെന്നും വ്യാഖ്യാനിക്കാം.

യെഡിയൂരപ്പ കാര്യങ്ങൾ നിയന്ത്രിക്കാനുള്ള സാധ്യത നേതൃത്വം തള്ളിക്കളയുന്നില്ല. ഒരളവുവരെ പുതിയ കുപ്പിയിൽ പഴയ വീഞ്ഞ്. പടിയിറക്കം പ്രഖ്യാപിക്കുമ്പോഴുള്ള യെഡിയൂരപ്പയുടെ വൈകാരിക സമീപനം നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. അതേസമയം, യെഡിയൂരപ്പയെ മാറ്റുകയെന്ന ആവശ്യം നടന്നതോടെ എതിർചേരി തൽക്കാലം അടങ്ങുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു.

ADVERTISEMENT

പാർട്ടിയിൽ 13 വർഷത്തെ മാത്രം പ്രവർത്തനപരിചയമുള്ള ബസവരാജിനൊപ്പം മന്ത്രിസഭയിലിരിക്കാൻ ചില സീനിയർ മന്ത്രിമാർ തയാറാകില്ലെന്ന വിലയിരുത്തലുണ്ട്. അതു ബഹളമില്ലാതെ ചില മാറ്റങ്ങൾക്കു സഹായിക്കുമെന്ന പ്രതീക്ഷയാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. മക്കൾരാഷ്ട്രീയത്തെ ആക്ഷേപിക്കാറുള്ള ബിജെപി ഇവിടെ അക്കാര്യം കണക്കിലെടുത്തുമില്ല. എന്നാൽ, തന്റെ നോമിനിയെ മുഖ്യമന്ത്രിയാക്കിയതുകൊണ്ടു മാത്രം യെഡിയൂരപ്പയുടെ സങ്കടം തീരില്ല. അതു പരിഹരിക്കാൻ കേന്ദ്രം ചില നടപടികളെടുക്കുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ട്.

ബസവരാജ് ബൊമ്മെ. ചിത്രം: PTI

ബസവരാജ് ബൊമ്മെ: സൗമ്യൻ, സമ്മതൻ

ADVERTISEMENT

ബെംഗളൂരു ∙ കർണാടക ബിജെപിയിലെ സൗമ്യമുഖമാണ് പുതിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ജനതാദൾ ദേശീയ അധ്യക്ഷനും മുഖ്യമന്ത്രിയുമായിരുന്ന എസ്.ആർ. ബൊമ്മെയുടെ മകന് ആർഎസ്എസ് പശ്ചാത്തലമില്ലെങ്കിലും സംഘപരിവാർ പിന്തുണയുണ്ട്. ഹുബ്ബള്ളി സ്വദേശി.

1998– 2004 കാലയളവിൽ 2 തവണ ധാർവാഡിൽനിന്നു ജനതാദൾ (യു) നിയമസഭാ കൗൺസിൽ അംഗമായി. പിതാവിന്റെ മരണശേഷം 2008ൽ ബിജെപിയിലെത്തി എംഎൽഎയും മന്ത്രിയുമായി. വടക്കൻ കർണാടകയിൽനിന്നുള്ള ലിംഗായത്ത് മുഖ്യമന്ത്രി വേണമെന്ന ദീർഘകാല ആവശ്യം കൂടിയാണ് ബിജെപി അംഗീകരിച്ചത്.

രാജിപ്രഖ്യാപനം നടത്തുമ്പോൾ വിതുമ്പുന്ന യെഡിയൂരപ്പ.
ADVERTISEMENT

English Summary: Who is Basavaraj Bommai Who Replaced CM BS Yediyurappa in Karnataka?