ശ്രീനഗർ ∙ കശ്മീരിലെ പുൽ‌വാമയിൽ 2 വർഷം മുൻപ് 40 സിആർപിഎഫ് സൈനികർ വീരമൃത്യു വരിച്ച ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്ഷെ മുഹമ്മദ് കമാൻഡറുമായ പാക്ക് സ്വദേശി അബു സെയ്ഫുല്ല ഉൾപ്പെടെ 2 ഭീകരരെ സുരക്ഷാ സേന വധിച്ചു. .....| Pulwama Attack | Terrorist Killed | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ ∙ കശ്മീരിലെ പുൽ‌വാമയിൽ 2 വർഷം മുൻപ് 40 സിആർപിഎഫ് സൈനികർ വീരമൃത്യു വരിച്ച ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്ഷെ മുഹമ്മദ് കമാൻഡറുമായ പാക്ക് സ്വദേശി അബു സെയ്ഫുല്ല ഉൾപ്പെടെ 2 ഭീകരരെ സുരക്ഷാ സേന വധിച്ചു. പുൽവാമ ജില്ലയിലെ ഹംഗൽമാർഗിൽ ഇന്നലെ പുലർച്ചെ കരസേന, സിആർപിഎഫ്, പൊലീസ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ നീക്കത്തിലാണ് ഇവരെ വധിച്ചത്.

ദച്ചിഗാം വനത്തിലെ നമീബിയൻ–മാർസർ മേഖല ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം വളയുകയായിരുന്നു. ഭീകരർ വെടിയുതിർത്തതോടെ സേനയും തിരിച്ചടിച്ചു. 2 സ്ത്രീകളെ മറയാക്കി രക്ഷപ്പെടാനുള്ള അബു സെയ്ഫുല്ലയുടെ ശ്രമം സൈന്യം തകർത്തു. വിദേശ നിർമിത യന്ത്രത്തോക്കുകളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു.

ADVERTISEMENT

2019 ഫെബ്രുവരി 14നാണ് ജമ്മു – ശ്രീനഗർ യാത്രയ്ക്കിടെ 40 ജവാന്മാർ വീരമൃത്യു വരിച്ചത്. സ്ഫോടകവസ്തുക്കൾ നിറച്ച കാർ, സിആർപിഎഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. കാറിൽ സ്ഫോടകവസ്തു ഘടിപ്പിച്ചത് അബു സെയ്ഫുല്ലയാണെന്നാണു വിവരം.

അദ്നാൻ, ഇസ്മായിൽ, ലംബൂ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന സെയ്ഫുല്ല, കശ്മീരിൽ നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ്. ഇയാൾക്കെതിരെ 14 കേസുകളുണ്ട്. അഫ്ഗാനിസ്ഥാനിൽ താലിബാനു കീഴിൽ പരിശീലനം നേടിയ സെയ്ഫുല്ല,

ADVERTISEMENT

വധിക്കപ്പെടുന്ന ഏഴാമൻ

അബു സെയ്ഫുല്ലയെ വധിച്ചതോടെ സൈന്യം വധിച്ച പുൽവാമ കേസ് പ്രതികൾ ഏഴായി. ആകെ 19 പ്രതികളിൽ 7 പേരെ അറസ്റ്റ് ചെയ്തിരുന്നു. 5 പേരെ പിടികൂടാനായിട്ടില്ല.

ADVERTISEMENT

English Summary : Top Jaish terrorist involved in Pulwama attack gunned down in Kashmir