ന്യൂഡൽഹി ∙ 6 വർഷം മുൻപു സുപ്രീംകോടതി റദ്ദാക്കിയ വിവരസാങ്കേതികവിദ്യ നിയമത്തിലെ 66എ വകുപ്പ് പ്രയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതു സംസ്ഥാന സർക്കാരുകളാണെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇല്ലാത്ത വകുപ്പു പ്രയോഗിക്കുന്നതിനെതിരെ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പിയുസിഎൽ) നൽകിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ 6 വർഷം മുൻപു സുപ്രീംകോടതി റദ്ദാക്കിയ വിവരസാങ്കേതികവിദ്യ നിയമത്തിലെ 66എ വകുപ്പ് പ്രയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതു സംസ്ഥാന സർക്കാരുകളാണെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇല്ലാത്ത വകുപ്പു പ്രയോഗിക്കുന്നതിനെതിരെ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പിയുസിഎൽ) നൽകിയ ഹർജിയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാനത്തിന്റെ പരിധിയിലുള്ള വിഷയമാണെന്നു കേന്ദ്രം വ്യക്തമാക്കി.

റദ്ദാക്കിയ വകുപ്പു പ്രയോഗിച്ചു കഴിഞ്ഞ 6 വർഷത്തിൽ വിവിധ സംസ്ഥാനങ്ങളിലായി 1,307 കേസുകൾ റജിസ്റ്റർ ചെയ്തതായി ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തിൽ സുപ്രീം കോടതി കേന്ദ്രത്തിനു നോട്ടിസയച്ചിരുന്നു. തുടർന്ന് റദ്ദാക്കിയ വകുപ്പു പ്രകാരം കേസെടുക്കരുതെന്ന് അഭ്യർഥിച്ച് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തു നൽകി. ഹർജി ഇന്നു പരിഗണിക്കും.

ADVERTISEMENT

66എ വകുപ്പ്

കംപ്യൂട്ടർ വഴിയോ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഏതെങ്കിലും ഇലക്‌ട്രോണിക് ഉപകരണം വഴിയോ മറ്റൊരു വ്യക്‌തിയെ സംബന്ധിച്ച അപകീർത്തികരമായ സന്ദേശമോ ചിത്രമോ വ്യാജമായ കാര്യങ്ങളോ പ്രചരിപ്പിച്ചാൽ ഈ വകുപ്പു പ്രകാരം 3 വർഷം വരെ തടവും പിഴയും വിധിക്കാം. 66എ അഭിപ്രായ സ്വാതന്ത്യ്രത്തിനു മേലുള്ള കടന്നുകയറ്റവും അവ്യക്‌തവും ഭരണഘടനാ വിരുദ്ധവുമാണെന്നു 2015ൽ സുപ്രീം കോടതി വിധിച്ചു.

ADVERTISEMENT

English Summary: States too have responsibility to ensure people not harassed using scrapped Section 66A: Centre to SC