ന്യൂഡൽഹി ∙ അശ്വഗന്ധ കോവിഡ് ചികിത്സയിൽ ഫലപ്രദമാണെന്ന ആയുഷ് മന്ത്രാലയത്തിന്റെ വാദം പരിശോധിക്കാൻ യുകെയിലും ട്രയൽ തുടങ്ങുന്നു. ലണ്ടൻ, ലെസ്റ്റർ, ബർമിങ്ങാം എന്നിവിടങ്ങളിലായി 2000 പേരിലായിരിക്കും പരീക്ഷണം. അശ്വഗന്ധ നൽകുന്നതു വഴി കോവിഡ് മുക്തി എളുപ്പമാകുമെന്നാണ് | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അശ്വഗന്ധ കോവിഡ് ചികിത്സയിൽ ഫലപ്രദമാണെന്ന ആയുഷ് മന്ത്രാലയത്തിന്റെ വാദം പരിശോധിക്കാൻ യുകെയിലും ട്രയൽ തുടങ്ങുന്നു. ലണ്ടൻ, ലെസ്റ്റർ, ബർമിങ്ങാം എന്നിവിടങ്ങളിലായി 2000 പേരിലായിരിക്കും പരീക്ഷണം.

അശ്വഗന്ധ നൽകുന്നതു വഴി കോവിഡ് മുക്തി എളുപ്പമാകുമെന്നാണ് ആയുഷ് മന്ത്രാലയം അവകാശപ്പെടുന്നത്. യുകെയിലെ ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനുമായാണ് ആയുഷ് മന്ത്രാലയം കരാറുണ്ടാക്കിയത്.

ADVERTISEMENT

ഇതാദ്യമാണ് ആയുഷ് മന്ത്രാലയം നേരിട്ടു വിദേശത്തു മരുന്നു പരീക്ഷണം ന‌ടത്തുന്നത്. കോവിഡ് പ്രതിരോധത്തിനും നേരിയ, ഇടത്തരം കോവിഡ് ബാധയുള്ളവരുടെ ചികിത്സയുമായി ബന്ധപ്പെട്ടും ആയുഷ് പുറത്തിറക്കിയ മാർഗരേഖയിൽ അശ്വഗന്ധ ഉൾപ്പെടുത്തിയിരുന്നു.

ദ്രവ, പൊടി, ഗുളിക രൂപത്തിൽ അശ്വഗന്ധ ലഭിക്കുമെങ്കിലും യുകെ പരീക്ഷണത്തിൽ ഗുളികയാണ് ഉപയോഗിക്കുന്നത്. ദിവസം 2 നേരം കഴിക്കണം. ട്രയലിൽ പങ്കെടുക്കുന്ന1000 പേർക്ക് യഥാർഥ ഗുളികയും ബാക്കിയുള്ളവർക്കു അശ്വഗന്ധയാണെന്നു തോന്നിക്കുന്ന പ്ലാസിബോയും നൽകും. മരുന്നു കഴിക്കുന്നവരെ ഒരുമാസത്തോളം നിരീക്ഷിച്ചു ഫലപ്രാപ്തി അറിയുകയാണു ലക്ഷ്യം.

ADVERTISEMENT

English Summary: Capsule for covid treatment