ബെംഗളൂരു ∙ കർണാടകയിൽ ബിജെപി സർക്കാർ പ്രതിസന്ധിയിലായാൽ പിന്തുണയ്ക്കുമെന്ന് ജനതാദൾ (എസ്) ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവെഗൗഡ അറിയിച്ചു. 2023നു മുൻപ് ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായുള്ള | HD Deva Gowda | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ കർണാടകയിൽ ബിജെപി സർക്കാർ പ്രതിസന്ധിയിലായാൽ പിന്തുണയ്ക്കുമെന്ന് ജനതാദൾ (എസ്)  ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവെഗൗഡ അറിയിച്ചു. 2023നു മുൻപ് ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഗൗ‍ഡ വ്യക്തമാക്കി.

മന്ത്രിസഭാ രൂപീകരണത്തെച്ചൊല്ലി ബിജെപിയിൽ കലാപമുണ്ടാകുന്ന സാഹചര്യം വന്നാൽ പുറത്തുനിന്നു പിന്തുണയ്ക്കുമെന്നാണു ദൾ നൽകുന്ന സൂചന. ബൊമ്മെ സർക്കാരിൽ പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകാനിടയുള്ളതിനാൽ, മുതിർന്ന നേതാക്കൾ അതൃപ്തരാകാൻ സാധ്യത ഏറെയാണ്. 

ADVERTISEMENT

ഗൗഡയുടെ മകനും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമിക്ക് 2019ൽ കോൺഗ്രസ്- ദൾ സഖ്യസർക്കാർ നിലംപതിച്ചതു മുതൽ ബിജെപിയോടു മൃദുസമീപനമാണുള്ളത്. 

അതിനിടെ, ബിഎസ്പി മുൻ സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ് എംഎൽഎ 5നു ബിജെപിയിൽ ചേരും. ബിഎസ്പി ടിക്കറ്റിൽ എംഎൽഎയായ ഇദ്ദേഹം കോൺഗ്രസ്- ദൾ സഖ്യ സർക്കാരിൽ മന്ത്രിയായിരുന്നു. എന്നാൽ വിശ്വാസവോട്ടെടുപ്പിൽ വിട്ടുനിന്നതോടെ ബിഎസ്പി പുറത്താക്കി.  തുടർന്ന് സ്വതന്ത്ര അംഗമായി തുടരുകയായിരുന്നു.

ADVERTISEMENT

English Summary: Deva Gowda says will support bjp if any issue arises in that party