കോവിഡ് ലോക്ഡൗൺ കാലത്ത് രാജ്യത്തെ സംഘടിത തൊഴിൽമേഖലയിൽ 81% പേർക്കും പൂർണ ശമ്പളം ലഭിച്ചിരുന്നതായി ലേബർ ബ്യൂറോയുടെ ത്രൈമാസ എംപ്ലോയ്മെന്റ് സർവേ റിപ്പോർട്ട്. പത്തിലേറെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ നടത്തിയ സർവേയുടെ...abour bureau, Labour bureau survey, Labour bureau covid, Labour bureau covid report

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് ലോക്ഡൗൺ കാലത്ത് രാജ്യത്തെ സംഘടിത തൊഴിൽമേഖലയിൽ 81% പേർക്കും പൂർണ ശമ്പളം ലഭിച്ചിരുന്നതായി ലേബർ ബ്യൂറോയുടെ ത്രൈമാസ എംപ്ലോയ്മെന്റ് സർവേ റിപ്പോർട്ട്. പത്തിലേറെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ നടത്തിയ സർവേയുടെ റിപ്പോർട്ട് തൊഴിൽമന്ത്രി ഭൂപേന്ദർ യാദവ് പുറത്തിറക്കി. 2013–14 നെ അപേക്ഷിച്ച് 29% തൊഴിൽ വർധനയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകളുടെ തൊഴിലുകളിൽ 2% കുറവുണ്ടായി.

ഉൽപാദനം, നിർമാണം, വ്യാപാരം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, ഹോട്ടൽ–റസ്റ്ററന്റ്, ഐടി–ബിപിഒ, സാമ്പത്തിക സേവനം എന്നീ മേഖലകളിലാണ് സർവേ നടത്തിയത്. കോവിഡ് രണ്ടാംവരവ് സർവേയെ ബാധിച്ചതായും റിപ്പോർട്ടിലുണ്ട്.

ADVERTISEMENT

സർവേയിലെ മറ്റു വിവരങ്ങൾ:

∙ 2013–14 ലെ സാമ്പത്തിക സെൻസസിനെ അപേക്ഷിച്ച് തൊഴിലുകളിൽ 29% വർധന. ഐടി–ബിപിഒ മേഖലയിൽ 152% വർധന. ആരോഗ്യമേഖലയിൽ 77%, സാമ്പത്തിക സേവന മേഖലയിൽ 48%, വിദ്യാഭ്യാസം 39%, ഉൽപാദനം 22%, ഗതാഗതം 68%, നിർമാണം 42% വർധന.

ADVERTISEMENT

∙ രാജ്യത്ത് സംഘടിത മേഖലയിലെ തൊഴിലവസരം 2 കോടി 31 ലക്ഷം ( 2013–14) എന്നത് 3 കോടി 8 ലക്ഷമായി.

∙വ്യാപാരമേഖലയിൽ 25%, ഹോട്ടൽ–റസ്റ്ററന്റ് മേഖലയിൽ 13% തൊഴിലുകൾ കുറഞ്ഞു.

ADVERTISEMENT

∙സ്ത്രീകളുടെ ജോലിനിരക്ക് 31% ൽ നിന്ന് 29% ആയി.

∙കോവിഡ് മൂലമുള്ള തൊഴിൽ നഷ്ടം 27%.

∙ 81% ജീവനക്കാർക്കും മുഴുവൻ ശമ്പളം ലഭിച്ചു. ശമ്പളം നഷ്ടപ്പെട്ടവർ 3%. ശമ്പളം വെട്ടിക്കുറച്ചത് 16% പേർക്ക്. ആരോഗ്യമേഖലയിലും സാമ്പത്തിക സേവന മേഖലയിലും 90% പേർക്കും ശമ്പള നഷ്ടമുണ്ടായില്ല.

∙ 9 മേഖലകളിലും സ്ഥിരം ജോലിക്കാർ 88%. താൽക്കാലിക ജീവനക്കാർ 2% മാത്രം. നിർമാണ മേഖലയിൽ 18% കരാർ തൊഴിലാളികളും 13% താൽക്കാലിക തൊഴിലാളികളും.

∙ 18% സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്ക് വിദഗ്ധ പരിശീലനത്തിനുള്ള പദ്ധതികളുണ്ട്.

English Summary: Labour bureau employment survey report