വൻ നഷ്ടത്തിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യ വിമാനക്കമ്പനിയെ ടാറ്റയ്ക്കു കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ‘ടാറ്റ സൺസ്’ നൽകിയ 18,000 കോടി രൂപയുടെ ടെൻഡർ ആണ് ഏറ്റവും ഉയർന്ന തുക. ഡിസംബറിനകം എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി...Air India, Air India Bid, Air India news, Air India bid tata, Tata Air India

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വൻ നഷ്ടത്തിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യ വിമാനക്കമ്പനിയെ ടാറ്റയ്ക്കു കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ‘ടാറ്റ സൺസ്’ നൽകിയ 18,000 കോടി രൂപയുടെ ടെൻഡർ ആണ് ഏറ്റവും ഉയർന്ന തുക. ഡിസംബറിനകം എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. എയർ ഇന്ത്യ, കൊച്ചി ആസ്ഥാനമായ എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളുടെ 100% ഓഹരികളും കാർഗോ വിഭാഗമായ എയർപോർട്ട് സർവീസസ് ലിമിറ്റഡിൽ (എയർ ഇന്ത്യ സാറ്റ്സ്) എയർ ഇന്ത്യയ്ക്കുള്ള 50% ഓഹരിയുമാണ് ടാറ്റ ഏറ്റെടുക്കുക.

എയർ ഇന്ത്യയുടെ വിൽപന സംബന്ധിച്ച നടപടികൾക്കു മേൽനോട്ടം വഹിച്ച കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, പീയൂഷ് ഗോയൽ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുൾപ്പെട്ട സമിതി കഴിഞ്ഞ തിങ്കളാഴ്ചയാണ് കമ്പനിയെ ടാറ്റയ്ക്കു കൈമാറാൻ അനുമതി നൽകിയത്. എയർ ഇന്ത്യയുടെ ആകെയുള്ള കടത്തിൽ 15,300 കോടി രൂപ ടാറ്റ ഏറ്റെടുക്കും. ടെൻഡർ തുകയിൽ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രത്തിനു പണമായി കൈമാറും.  ലേലത്തിൽ പങ്കെടുത്ത സ്പൈസ് ജെറ്റ് പ്രമോട്ടർ അജയ് സിങ് 15,100 കോടിയുടെ ടെൻഡറാണു സമർപ്പിച്ചത്.

ADVERTISEMENT

എയർ ഇന്ത്യയിലും (12,000) എക്സ്പ്രസിനുമായി (1434) മൊത്തം 13,434 ജീവനക്കാരുണ്ട്. ഇവരെ ഒരു വർഷത്തേക്കു പിരിച്ചുവിടാൻ പാടില്ല. ശേഷം സ്വയം വിരമിക്കൽ പദ്ധതി (വിആർഎസ്) നടപ്പാക്കാം. ടാറ്റയ്ക്കുള്ള മൊത്തം ചെലവ് ഈ വിആർഎസ് പദ്ധതിയെക്കൂടി ആശ്രയിച്ചിരിക്കും. ജീവനക്കാർക്കുള്ള ഗ്രാറ്റുവിറ്റി, പിഎഫ്, വിരമിച്ച ശേഷമുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ എന്നിവ തുടരും. ഓഹരി വിൽക്കാൻ അനുവാദമുണ്ടെങ്കിലും ഒരു വർഷത്തേക്ക് 51% ടാറ്റ നിലനിർത്തണം. എയർ ഇന്ത്യ ലോഗോ 5 വർഷത്തേക്കു കൈമാറാനാവില്ല.  ശേഷമുള്ള കൈമാറ്റം ഇന്ത്യൻ സ്ഥാപനങ്ങളുമായി മാത്രമേ പാടുള്ളൂ.

ടാറ്റ തുടങ്ങി, ടാറ്റയിലെത്തി

ADVERTISEMENT

68 വർഷത്തിനു ശേഷം ടാറ്റയുടെ കൈകളിലേക്ക് തിരിച്ചെത്തുകയാണ് എയർ ഇന്ത്യ. 1932 ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർലൈൻസ് ആണ് 1946 ൽ എയർ ഇന്ത്യ ആയത്. ഈ കമ്പനിയെ 1953 ൽ കേന്ദ്രസർക്കാർ ഏറ്റെടുത്തു. 1977 വരെ ജെ.ആർ.ഡി.ടാറ്റ ആയിരുന്നു എയർ ഇന്ത്യയുടെ ചെയർമാൻ.

61,562 കോടി കടം

ADVERTISEMENT

2021 ഓഗസ്റ്റ് 31ലെ കണക്കു പ്രകാരം 61,562 കോടി രൂപയാണ് എയർ ഇന്ത്യയുടെ ആകെ നഷ്ടം. ഇതിൽ 15,300 കോടി രൂപ ടാറ്റയും ബാക്കിയുള്ള 46,262 കോടി രൂപ കേന്ദ്രസർക്കാരും ഏറ്റെടുക്കും. ഇതിനൊപ്പം എയർ ഇന്ത്യയുടെ കെട്ടിടങ്ങളും ഭൂമിയും ഉൾപ്പെടെ 14,780 കോടി രൂപയുടെ ആസ്തിയും കേന്ദ്രം ഏറ്റെടുക്കും. 

English Summary: Tata aquires Air India