ന്യൂഡൽഹി ∙ ഗർഭഛിദ്രത്തിനുള്ള സമയപരിധി 20ൽ നിന്ന് 24 ആഴ്ചയായി ഉയർത്താനുള്ള ഭേദഗതി ആരോഗ്യമന്ത്രാലയം വിജ്ഞാപനം ചെയ്തു. ഇതുപ്രകാരം, ലൈംഗികാതിക്രമത്തിന് ഇരയായവർ, ഗർഭിണിയായിരിക്കെ വിവാഹബന്ധം വേർപെടുത്തുകയോ വിധവയാകുകയോ ചെയ്തവർ, ഗുരുതര ശാരീരിക – മാനസിക പ്രശ്നങ്ങളുള്ളവർ, സർക്കാർ പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർ | Government of India | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഗർഭഛിദ്രത്തിനുള്ള സമയപരിധി 20ൽ നിന്ന് 24 ആഴ്ചയായി ഉയർത്താനുള്ള ഭേദഗതി ആരോഗ്യമന്ത്രാലയം വിജ്ഞാപനം ചെയ്തു. ഇതുപ്രകാരം, ലൈംഗികാതിക്രമത്തിന് ഇരയായവർ, ഗർഭിണിയായിരിക്കെ വിവാഹബന്ധം വേർപെടുത്തുകയോ വിധവയാകുകയോ ചെയ്തവർ, ഗുരുതര ശാരീരിക – മാനസിക പ്രശ്നങ്ങളുള്ളവർ, സർക്കാർ പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർ തുടങ്ങിയവർക്ക് 24 ആഴ്ചയ്ക്കുള്ളിലാണെങ്കിൽ ഗർഭം അലസിപ്പിക്കാം.

മറ്റു പ്രധാന ഭേദഗതികൾ

ADVERTISEMENT

∙ കുട്ടിയുടെയോ അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിലാണ് 24 ആഴ്ചയ്ക്കു ശേഷം ഗർഭഛിദ്രം അനുവദിക്കുക. ഗുരുതര വൈകല്യ സാധ്യതയും പരിഗണിക്കും. 

∙ ഗർഭഛിദ്രം വേണമോയെന്നു തീരുമാനിക്കാൻ മെഡിക്കൽ ബോർഡിലേക്ക് കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്താം.

ADVERTISEMENT

∙ ഗർഭഛിദ്രം ആവശ്യപ്പെടുന്ന ആളെയും അവരുടെ മെഡിക്കൽ രേഖകളും ബോർഡ് പരിശോധിക്കണം. അപേക്ഷയിൽ 3 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം. എല്ലാ സുരക്ഷാ നടപടികളോടെയുമാണു ഗർഭഛിദ്രം നടക്കുന്നതെന്ന് ബോർഡ് ഉറപ്പാക്കണം. കൗൺസലിങ്ങും നൽകണം.

∙ 20 – 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാൻ 2 ഡോക്ടർമാരുടെ അനുമതി വേണം.

ADVERTISEMENT

∙ ഗർഭം ധരിച്ചു 9 ആഴ്ചയ്ക്കുള്ളിലുള്ളതെങ്കിൽ, മൂന്നാഴ്ചയിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള ഡോക്ടർക്കു ഗർഭഛിദ്രം നടത്താം.

∙ 24 ആഴ്ചയ്ക്കു മുകളിലെങ്കിൽ സംസ്ഥാന സർക്കാർ നിയോഗിക്കുന്ന മെഡിക്കൽ ബോർഡാണ് അപേക്ഷ പരിഗണിക്കേണ്ടത്.

English Summary: Government notification on abortion