ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഭീകര സംഘടനയായ ലഷ്കറെ തയിബയുടെ കമാൻഡർ ഷാം സോഫി കൊല്ലപ്പെട്ടു. അവന്തിപ്പുരയിലെ ട്രാലിൽ രഹസ്യ വിവരത്തെ തുടർന്ന് ഭീകരരുടെ താവളം സുരക്ഷാസേന വളഞ്ഞപ്പോഴായിരുന്നു..Jammu and Kashmir news, Jammu and Kashmir Manorama news, Jammu and Kashmir Terrorist attack,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഭീകര സംഘടനയായ ലഷ്കറെ തയിബയുടെ കമാൻഡർ ഷാം സോഫി കൊല്ലപ്പെട്ടു. അവന്തിപ്പുരയിലെ ട്രാലിൽ രഹസ്യ വിവരത്തെ തുടർന്ന് ഭീകരരുടെ താവളം സുരക്ഷാസേന വളഞ്ഞപ്പോഴായിരുന്നു ഏറ്റുമുട്ടൽ.  കശ്മീരിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുരക്ഷാസേന ഭീകരർക്കെതിരായ നീക്കം ശക്തമാക്കിയിരിക്കുകയാണ്.

ഭീകരർക്ക് സഹായം; കശ്മീരിൽ 9 പേർ അറസ്റ്റിൽ

ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ ഭീകരപ്രവർത്തകർക്ക് സഹായം ചെയ്തുവെന്നു സംശയിക്കുന്ന 9 പേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ജമ്മുവിൽ 18 സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണു നടപടി. ശ്രീനഗർ സ്വദേശികളായ മുഹമ്മദ് ഹനീദ് ചിരാലു, ആരിഫ് ഫാറൂഖ്, വസീം അഹമ്മദ് സൂഫി, താരിഖ് അഹമ്മദ് ധർ, ബിലാൽ അഹമ്മദ് മിർ, താരിഖ് അഹമ്മദ് ബഫാൻഡ, ബഡ്ഗാം സ്വദേശി ഹഫീസ്, പുൽവാമ സ്വദേശി ഉവൈസ് ധർ, ഷോപ്പിയാൻ സ്വദേശി മതീൻ ഭട്ട് എന്നിവരാണ് അറസ്റ്റിലായത്. 

ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ടതുമായി ബന്ധപ്പെട്ടു ഈ മാസം 10നാണു എൻഐഎ കേസ് റജിസ്റ്റർ ചെയ്തത്. ചൊവ്വാഴ്ചയും ഇന്നലെയുമായി ഒട്ടേറെ സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. 

ADVERTISEMENT

ഇലക്ട്രോണിക് ഉപകരണങ്ങൾ, ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന രേഖകൾ, സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. 

English Summary: Lashkar-e-Taiba commander killed in encounter in Jammu and Kashmir