ന്യൂഡൽഹി ∙ കശ്മീർ ഗവർണറായിരിക്കെ 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലിൽ ആർഎസ്എസിന്റെ പേരു പറഞ്ഞതിൽ മേഘാലയ ഗവർണർ സത്യപാൽ മാലിക് മാപ്പു പറഞ്ഞു. ദൈനിക് ഭാസ്കർ പത്രത്തിനു നൽകിയ അഭിമുഖത്തിലാണ്, ആർഎസ്എസിന്റെ പേരു വലിച്ചിഴച്ചതിൽ ഗവർണർ ഖേദം പ്രകടിപ്പിച്ചത്. | Satyapal Malik | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കശ്മീർ ഗവർണറായിരിക്കെ 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലിൽ ആർഎസ്എസിന്റെ പേരു പറഞ്ഞതിൽ മേഘാലയ ഗവർണർ സത്യപാൽ മാലിക് മാപ്പു പറഞ്ഞു. ദൈനിക് ഭാസ്കർ പത്രത്തിനു നൽകിയ അഭിമുഖത്തിലാണ്, ആർഎസ്എസിന്റെ പേരു വലിച്ചിഴച്ചതിൽ ഗവർണർ ഖേദം പ്രകടിപ്പിച്ചത്. എന്നാൽ, ബിജെപി ഭരിക്കുന്ന ഗോവ സർക്കാർ കോവിഡ് കൈകാര്യം ചെയ്തത് മൊത്തം അഴിമതിയാണെന്ന് ‘ഇന്ത്യ ടുഡേ’ ചാനലിനു നൽകിയ അഭിമുഖത്തിൽ ആരോപിക്കുകയും ചെയ്തു. 

കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നടന്ന ചടങ്ങിനിടെ കശ്മീരിൽ അംബാനിയുടെയും ഒരു ആർഎസ്എസ് നേതാവിന്റെയും പദ്ധതികൾക്ക് അംഗീകാരം നൽകിയാൽ 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നതായി മാലിക് പറഞ്ഞത് വിവാദമായിരുന്നു. ആരോപണങ്ങൾ തന്നെ ഉദ്ദേശിച്ചാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ആർഎസ്എസ് ദേശീയ നിർവാഹക സമിതി അംഗം കൂടിയായ റാം മാധവ് മറുപടി നൽകി. തുടർന്നാണ് മാലിക് നിലപാടു തിരുത്തിയത്. 

ADVERTISEMENT

ആർഎസ്എസിന്റെ പേര് ഒഴിവാക്കിയെങ്കിലും അഴിമതിക്കെതിരായ നിലപാടെടുക്കുന്നുവെന്ന് അവകാശപ്പെടുന്ന ബിജെപിക്കെതിരെ കടുത്ത ആരോപണങ്ങളാണ് മാലിക് ഉന്നയിച്ചത്. അഴിമതിക്കെതിരെ പറഞ്ഞതു കൊണ്ടാണ് തന്നെ ഗോവ ഗവർണർ സ്ഥാനത്തു നിന്നു മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യവും മോദിയെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി അഴിമതിക്കെതിരാണെങ്കിലും അദ്ദേഹത്തെയും തെറ്റിദ്ധരിപ്പിക്കാനായേക്കുമെന്ന് മാലിക് പറഞ്ഞു.

English Summary: Satyapal Malik apologises