ന്യൂഡൽഹി ∙ 3 വിവാദ കൃഷി നിയമങ്ങളും പിൻവലിക്കാനുളള ബില്ലുകൾക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പാർലമെന്റിന്റെ തിങ്കളാഴ്ച ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിൽ ബില്ലുകൾ അവതരിപ്പിച്ച് നിയമങ്ങൾ പിൻവലിക്കുമെന്ന് മന്ത്രി അനുരാഗ് സിങ് ഠാക്കൂർ അറിയിച്ചു. ശീതകാല സമ്മേളനത്തിൽ | Farm Laws | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ 3 വിവാദ കൃഷി നിയമങ്ങളും പിൻവലിക്കാനുളള ബില്ലുകൾക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പാർലമെന്റിന്റെ തിങ്കളാഴ്ച ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിൽ ബില്ലുകൾ അവതരിപ്പിച്ച് നിയമങ്ങൾ പിൻവലിക്കുമെന്ന് മന്ത്രി അനുരാഗ് സിങ് ഠാക്കൂർ അറിയിച്ചു. ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ കൂട്ടത്തിൽ ഇവയും ഉൾപ്പെടുത്തിയിട്ടുണ്ട്. 

മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമം കേന്ദ്രമന്ത്രിസഭ പരിഗണിച്ചോ എന്ന് അനുരാഗ് ഠാക്കൂർ വ്യക്തമാക്കിയില്ല. ഈ നിയമം വേണമെന്നാണ് കർഷകരുടെ ആവശ്യം. താങ്ങുവില അടക്കമുള്ള കാര്യങ്ങൾ പഠിക്കുന്നതിന് ഉന്നതതല സമിതിയെ നിയോഗിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ 19 ന് പ്രഖ്യാപിച്ചിരുന്നു. 

ADVERTISEMENT

കർഷക ഉൽപന്ന വ്യാപാര വാണിജ്യ നിയമം, കർഷക (ശാക്തീകരണ, സംരക്ഷണ) നിയമം, അവശ്യവസ്തു ഭേദഗതി നിയമം എന്നീ നിയമങ്ങളാണ് പിൻവലിക്കുന്നത്. 2020 സെപ്റ്റംബറിലാണ് ഇവ പാർലമെന്റ് പാസാക്കിയത്. നവംബർ മുതൽ കർഷകർ ആദ്യം ഡൽഹി അതിർത്തികളിലും പിന്നീടു രാജ്യവ്യാപകമായും സമരം തുടങ്ങിയിരുന്നു. ബില്ലുകൾ ഔദ്യോഗികമായി പിൻവലിച്ചാലേ സമരം പിൻവലിക്കൂവെന്നാണ് കർഷകരുടെ നിലപാട്. 

English Summary: Bill to Cancel 3 Farm Laws cleared by Union Cabinet