ന്യൂഡൽഹി ∙ ഭരണഘടനയുടെ ആമുഖത്തിലുള്ളത് 85 വാക്കുകൾ. അതിൽ നമ്മുടെ ഭരണഘടനയ്ക്കു പ്രോജ്വലനം നൽകുന്ന ആശയങ്ങളും പ്രതീക്ഷകളും അടങ്ങുന്നു. ഇന്ന്, ഭരണഘടനാ ദിനം ആചരിക്കുന്നത് പ്രധാനമായും ഈ ആമുഖം വായിച്ചാണ്. ഡോ.ബി.ആർ.അംബേദ്കറുടെ അധ്യക്ഷതയിലുള്ള സമിതി ഏറെ ദിവസങ്ങൾ | Constitution day Preamble | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഭരണഘടനയുടെ ആമുഖത്തിലുള്ളത് 85 വാക്കുകൾ. അതിൽ നമ്മുടെ ഭരണഘടനയ്ക്കു പ്രോജ്വലനം നൽകുന്ന ആശയങ്ങളും പ്രതീക്ഷകളും അടങ്ങുന്നു. ഇന്ന്, ഭരണഘടനാ ദിനം ആചരിക്കുന്നത് പ്രധാനമായും ഈ ആമുഖം വായിച്ചാണ്. 

ഡോ.ബി.ആർ.അംബേദ്കറുടെ അധ്യക്ഷതയിലുള്ള സമിതി ഏറെ ദിവസങ്ങൾ നീണ്ട ചർച്ചയ്ക്കുശേഷമാണു ആമുഖം സംബന്ധിച്ചു ധാരണയിലെത്തിയത്. 1948 ഫെബ്രുവരി 21നാണു ഭരണഘടനയുടെ കരട് ഡോ. അംബേദ്കർ ഭരണഘടനാസഭയ്ക്കു മുന്നിൽ വയ്ക്കുന്നത്. 

ADVERTISEMENT

1949 നവംബർ 26നു ഭരണഘടന അംഗീകരിച്ചു, 1950 ജനുവരി 26നു പ്രാബല്യത്തിലായി. രാജ്യത്തിന്റെ സ്വഭാവവും പൗരൻമാർക്ക് ഉറപ്പാക്കേണ്ട നീതിയും സ്വാതന്ത്യവും സമത്വവും അന്തസ്സുമുൾപ്പെടെ പരാമർശിച്ച ആമുഖത്തിൽ 1976 ൽ ഭരണഘടനയുടെ 42ാം ഭേദഗതിയിലൂടെ 4 വാക്കുകൾ കൂടി ഉൾപ്പെടുത്തി: സോഷ്യലിസ്റ്റ്, മതനിരപേക്ഷ, അഖണ്ഡത എന്നിവയും വാഖ്യഘടനയുടെ ഭാഗമായി ‘ഓഫ്’ എന്ന വാക്കും. ഈ മാറ്റം 1977 ജനുവരി 3നാണു പ്രാബല്യത്തിലായത്. 

ഒന്നാം മോദി സർക്കാരിന്റെ കാലത്ത്, സർക്കാരിനെതിരെ പ്രതിപക്ഷമുൾപ്പെടെ പ്രതിഷേധിച്ചത് ഭരണഘടനയുടെ ആമുഖം വായിച്ചാണ്, രാജ്ഘട്ടിലും പാർലമെന്റ് വളപ്പിലെ അംബേദ്കർ പ്രതിമയ്ക്കു മുന്നിലുമുൾപ്പെടെ. 

ADVERTISEMENT

ഇന്ന് സെൻട്രൽ ഹാളിൽ നടക്കുന്ന ചടങ്ങ് ബഹിഷ്കരിക്കുമെന്നാണു കോൺഗ്രസും തൃണമൂലും സിപിഎമ്മും സിപിഐയും ഡിഎംകെയും തൃണമൂലും ആർജെഡിയും വ്യക്തമാക്കിയിട്ടുള്ളത്. ഭരണഘടനയെ അവഹേളിക്കുന്നവരാണു ചടങ്ങു നടത്തുന്നതെന്നും അത് അപഹാസ്യമെന്നുമാണു കോൺഗ്രസിന്റെ നിലപാട്.

Content Highlight: Constitution day Preamble