ന്യൂഡൽഹി∙ കാർഷിക മേഖലയിലെ സബ്സിഡികൾ നിയന്ത്രിക്കാനുള്ള നിർദേശങ്ങൾ ലോക വ്യാപാരസംഘടനയുടെ (ഡബ്ല്യുടിഒ) മന്ത്രിതല സമിതി ഈയാഴ്ച പരിഗണിക്കും. നാളെ മുതൽ ഡിസംബർ 3 വരെ ജനീവയിലാണു സമിതി യോഗം ചേരുന്നത്. മിനിമം താങ്ങുവില, പൊതുവിതരണ സമ്പ്രദായം തുടങ്ങിയവയെ ബാധിക്കാവുന്ന നിർദേശങ്ങളിൽ... India, Farm laws

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കാർഷിക മേഖലയിലെ സബ്സിഡികൾ നിയന്ത്രിക്കാനുള്ള നിർദേശങ്ങൾ ലോക വ്യാപാരസംഘടനയുടെ (ഡബ്ല്യുടിഒ) മന്ത്രിതല സമിതി ഈയാഴ്ച പരിഗണിക്കും. നാളെ മുതൽ ഡിസംബർ 3 വരെ ജനീവയിലാണു സമിതി യോഗം ചേരുന്നത്. മിനിമം താങ്ങുവില, പൊതുവിതരണ സമ്പ്രദായം തുടങ്ങിയവയെ ബാധിക്കാവുന്ന നിർദേശങ്ങളിൽ ഇന്ത്യയുടെ താൽപര്യങ്ങൾ ബലികഴിച്ചുള്ള നിലപാടുകൾ ഉണ്ടാവില്ലെന്നു വാണിജ്യ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു.

ADVERTISEMENT

പരിഗണിക്കുന്ന നിർദേശങ്ങൾ

ADVERTISEMENT

∙ ഭക്ഷ്യധാന്യങ്ങളുടെ പൊതുസംഭരണം മൊത്തം ഉൽപാദനത്തിന്റെ 15 ശതമാനമായി പരിമിതപ്പെടുത്തുക, സർക്കാർ സംഭരിക്കുന്ന ധാന്യങ്ങളുടെ കയറ്റുമതി തടയുക.

സർക്കാർ ഇടപെടൽ പരിമിതപ്പെടുന്നതോടെ പരോക്ഷമായി കാർഷിക മേഖലയുടെ പൂർണമായ ഉദാരവൽക്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സബ്സിഡി, ഉൽപാദനമൂല്യത്തിന്റെ 10 ശതമാനത്തിൽ കവിയരുതെന്നാണു നിലവിലെ വ്യവസ്ഥ. വിൽപനവില മിനിമം താങ്ങുവിലയെക്കാൾ കുറവാണെങ്കിൽ ആ വ്യത്യാസവും സബ്സിഡിയായി കണക്കാക്കും. ഈ വ്യവസ്ഥകൾക്ക് ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പേരിൽ ഇന്ത്യ താൽക്കാലിക ഇളവു നേടിയിരുന്നു.

ADVERTISEMENT

പൊതുസംഭരണത്തിലും സബ്സിഡിയിലും നിയന്ത്രണം വന്നാൽ ഒന്നുകിൽ  മിനിമം താങ്ങുവില, അല്ലെങ്കിൽ പൊതു വിതരണം, ഏതെങ്കിലും ഒന്ന് ഉപേക്ഷിക്കേണ്ടി വരും. എന്നാൽ, ഇന്ത്യയിലെ സബ്സിഡി ചെറുകിട കർഷകർക്ക് ജീവനോപാധി നിലനിർത്താനും പൊതുസംഭരണവും പൊതുവിതരണവും ഭക്ഷ്യഭദ്രത ഉറപ്പാക്കാനും പട്ടിണി നീക്കാനുമാണെന്ന് ഇന്ത്യ വാദിക്കുന്നു.

∙ ഇ–കൊമേഴ്സ് മേഖലയിൽ രണ്ടു പ്രധാന നിർദേശങ്ങൾ: ഒന്ന്, ശേഖരിക്കുന്ന ഡേറ്റ രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകുന്നതിനു നിയന്ത്രണം ഇല്ലാതാക്കുക. രണ്ട്, ഇ കൊമേഴ്സ് ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും പൂർണ ഇറക്കുമതി തീരുവ ഇളവ്.

ഇന്ത്യയിൽ ശേഖരിക്കുന്ന േഡറ്റ ഇന്ത്യയിൽതന്നെ സൂക്ഷിക്കണമെന്നാണു സർക്കാർ നിലപാട്. ഇ–കൊമേഴ്സ് രംഗത്തെ പൂർണ ഉദാരവൽക്കരണം ആണ് ഇറക്കുമതി തീരുവ ഇളവിന്റെ ലക്ഷ്യം.

∙ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ‘ആരോഗ്യ ഉൽപന്നങ്ങൾക്കും സാങ്കേതിക വിദ്യകൾക്കും’ ബൗദ്ധിക സ്വത്തവകാശ ഇളവുകൾ വേണമെന്ന ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും നിർദേശവും പരിഗണിക്കും. നിർദേശത്തിനു കഴിഞ്ഞ മേയിൽതന്നെ 60 രാജ്യങ്ങളുടെയെങ്കിലും പിന്തുണ ലഭിച്ചു. വാക്സീനുകളുടെ ബൗദ്ധിക സ്വത്തവകാശ വ്യവസ്ഥകൾ മരവിപ്പിക്കാൻ യുഎസും ആവശ്യപ്പെട്ടിട്ടുണ്ട്. യുകെയും ജർമനി ഉൾപ്പെടെ ഫാർമസ്യൂട്ടിക്കൽസ് മേഖലയിൽ മേൽക്കൈയുള്ള ചില യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും എതിർക്കുന്നു.

English Summary: Farm subsidy, WTO meeting