ന്യൂഡൽഹി ∙പ്രാദേശികക്ഷികൾ ഒരുമിച്ചു നിന്നാൽ ബിജെപിക്കെതിരെ ശക്തമായ ബദലാകും എന്ന വാദമുന്നയിച്ചാണ് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി രംഗത്തെത്തിയിരിക്കുന്നത്. 2024ലെ പൊതു തിരഞ്ഞെടുപ്പിൽ മമതയാവും പ്രതിപക്ഷത്തെ നയിക്കുകയെന്നും തൃണമൂൽ പറയുന്നു. | United Progressive Alliance | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙പ്രാദേശികക്ഷികൾ ഒരുമിച്ചു നിന്നാൽ ബിജെപിക്കെതിരെ ശക്തമായ ബദലാകും എന്ന വാദമുന്നയിച്ചാണ് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി രംഗത്തെത്തിയിരിക്കുന്നത്. 2024ലെ പൊതു തിരഞ്ഞെടുപ്പിൽ മമതയാവും പ്രതിപക്ഷത്തെ നയിക്കുകയെന്നും തൃണമൂൽ പറയുന്നു.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യ പുരോഗമന സഖ്യം (യുപിഎ) ഇപ്പോൾ നിലവിലില്ലെന്നാണു പുതിയ ബദലിനു ശ്രമിക്കുന്ന മമത പറയുന്നത്. യുപിഎ നിലവിൽ ഇല്ലെന്ന മമതയുടെ വാദം സാങ്കേതികമായി ശരിയാണ്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണം നഷ്ടമായ ശേഷം യുപിഎ എന്ന പേരിലുള്ള കൂട്ടായ്മ നിർജീവമായി. സമാന മനസ്കരായ പാർട്ടികളുടെ യോഗം എന്ന പേരിലാണു പ്രതിപക്ഷ കക്ഷികളെ കോൺഗ്രസ് ഇപ്പോൾ വിളിച്ചുചേർക്കുന്നത്.

ADVERTISEMENT

തുടക്കം ആഘോഷം

2004ൽ രൂപം കൊണ്ട വേളയിൽ ഒരു ഡസനിലേറെ പാർട്ടികളാണു യുപിഎയിൽ ഉണ്ടായിരുന്നത്. ഇവയിൽ ടിആർഎസ്, എംഡിഎംകെ, പിഡിപി, പിഎംകെ,  എഐഎംഐഎം എന്നിവ പല കാലത്തായി യുപിഎ വിട്ടു. രണ്ടാം യുപിഎ കാലത്ത് തൃണമൂൽ അൽപകാലം യുപിഎയുടെ ഭാഗമായെങ്കിലും പിന്നീടു വിട്ടു. ഡിഎംകെ ഇടക്കാലത്ത് യുപിഎ വിട്ടെങ്കിലും പിന്നീടു മടങ്ങിയെത്തി. നാഷനൽ കോൺഫറൻസും സഖ്യത്തിലെത്തി. 

ADVERTISEMENT

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പു തോൽവിയോടെ യുപിഎ നിർജീവമായി. നിലവിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നിരയ്ക്കൊപ്പം 8 പാർട്ടികളുണ്ടെങ്കിലും ഇവരിൽ പലരും യുപിഎയുടെ ഭാഗം എന്നു പറയാൻ താൽപര്യപ്പെടുന്നില്ല. ഈ കൂട്ടായ്മയെ യുപിഎ എന്നു മുദ്രകുത്താൻ കോൺഗ്രസും ശ്രമിക്കുന്നില്ല. ഇടതുപാർട്ടികൾ ഒറ്റബ്ലോക്കായി പ്രതിപക്ഷ നിരയിൽ സജീവമായി നിലകൊള്ളുന്നു. ഇവർക്കു പുറമേ തൃണമൂൽ, സമാജ്‌വാദി എന്നിവ- പ്രതിപക്ഷ നിരയിൽ ഒറ്റയ്ക്കു നിൽക്കുന്നു. കോൺഗ്രസ് വിളിച്ചുചേർക്കുന്ന യോഗങ്ങളിൽ പോലും നിലവിൽ തൃണമൂൽ പങ്കെടുക്കുന്നില്ല. ഒറ്റയ്ക്കു നിൽക്കുന്നവരിൽ ടിആർഎസ് നടപ്പു സമ്മേളനത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നിരയ്ക്കു പിന്തുണ നൽകി.

ആം ആദ്മി പാർട്ടിക്ക് കോൺഗ്രസിനോട് എതിർപ്പുണ്ടെങ്കിലും രാജ്യസഭയിൽ 12 എംപിമാരെ സസ്പെൻഡ് ചെയ്തതിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് വിളിച്ചുചേർത്ത യോഗത്തിൽ പങ്കാളിയായി. എംഡിഎംകെ, വിസികെ എന്നിവയും പ്രതിപക്ഷത്തു പിന്തുണയുമായുണ്ട്. ഭരണ, പ്രതിപക്ഷ നിരയോടു സമദൂരം പാലിച്ചാണു ബിഎസ്പിയുടെ നിൽപ്. വിവിധ ബില്ലുകളിൽ ഭരണപക്ഷത്തെ അനുകൂലിച്ചു.

ADVERTISEMENT

മമതയുടേത് പാഴ്‌ശ്രമം: സിപിഎം

പാർലമെന്റിനു പുറത്ത് പ്രതിപക്ഷ ഐക്യത്തിനു നേതൃത്വം നൽകാനുള്ള മമത ബാനർജിയുടെ ശ്രമം വിജയിക്കില്ലെന്നു സിപിഎം. പ്രതിപക്ഷത്തിനു നേതൃത്വം നൽകാനുള്ള കോൺഗ്രസിന്റെ ശ്രമം പാഴായാതുപോലെയാവും മമതയുടെ പരിശ്രമമെന്ന് പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയുടെ മുഖപ്രസംഗത്തിൽ പറയുന്നു.

കർഷക സമരത്തിൽനിന്ന് പ്രതിപക്ഷ പാർട്ടികൾ ഉചിതമായ പാഠം പഠിക്കണം. തുടർച്ചയായും ഐക്യത്തോടെയുള്ളതുമായ സമരങ്ങൾക്ക് എന്തെല്ലാം സാധ്യമാകും എന്നു വ്യക്തമാക്കുന്നതാണു കർഷക സമരമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. 

English Summary: UPA weakening