കഴിഞ്ഞ കുറെ വർഷങ്ങളായി തുടർച്ചയായി മികച്ച വളർച്ചനിരക്ക് നിലനിർത്താൻ ബംഗ്ലദേശിനു കഴിയുന്നതിന്റെ പ്രധാന കാരണം മുജീബുർ റഹ്മാൻ ആവിഷ്കരിച്ച വളർച്ചാ പദ്ധതി തന്നെയാണ്. കൃഷിയിലെ വലിയ നിക്ഷേപം, പ്രാഥമിക വിദ്യാഭ്യാസം, ജനസംഖ്യാ നിയന്ത്രണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബംഗ്ലദേശിലെ കേന്ദ്ര ബാങ്കായ ബംഗ്ലദേശ് ബാങ്കിന്റെ പത്താമത്തെ ഗവർണറായിരുന്നു ഡോ. അതിയുർ റഹ്മാൻ. സാമ്പത്തിക വിദഗ്ധനായ അദ്ദേഹം ഗവർണർ സ്ഥാനത്തുനിന്നു വിരമിച്ച ശേഷം ധാക്ക സർവകലാശാലയിൽ അധ്യാപകനായും പിന്നീട് അവിടത്തെ ബംഗബന്ധു ചെയർ മേധാവിയായും പ്രവർത്തിക്കുകയാണ്. ബംഗ്ലദേശിലെ വികസന ആസൂത്രണ സമിതിയെയും നയിച്ച അദ്ദേഹം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിച്ചവരിൽ ഒരാളാണ്. അതിയുർ റഹ്മാൻ ‘മനോരമ’യോട്:

കോവിഡ്കാലത്തും ബംഗ്ലദേശ് സാമ്പത്തികമായി തലയുയർത്തി നിന്നതെങ്ങനെ?

ADVERTISEMENT

കഴിഞ്ഞ കുറെ വർഷങ്ങളായി തുടർച്ചയായി മികച്ച വളർച്ചനിരക്ക് നിലനിർത്താൻ ബംഗ്ലദേശിനു കഴിയുന്നതിന്റെ പ്രധാന കാരണം മുജീബുർ റഹ്മാൻ ആവിഷ്കരിച്ച വളർച്ചാ പദ്ധതി തന്നെയാണ്. കൃഷിയിലെ വലിയ നിക്ഷേപം, പ്രാഥമിക വിദ്യാഭ്യാസം, ജനസംഖ്യാ നിയന്ത്രണം എന്നിവയിലൂന്നിയുള്ള വികസന പദ്ധതിയാണ് ബംഗ്ലദേശ് പിന്തുടരുന്നത്. ഷെയ്ഖ് ഹസീന പിന്തുടരുന്നതും അതാണ്. ഉൽപാദന മേഖലയിൽ നിക്ഷേപം വർധിപ്പിക്കുന്നതോടൊപ്പം കൃഷിയുടെ ആധുനികവൽക്കരണത്തിനും പ്രാധാന്യം നൽകി. പ്രതിശീർഷ വരുമാനം കൂട്ടുന്നതിനും ഗ്രാമങ്ങളിൽ വരുമാനമുണ്ടാകുന്നതിനും അതു സഹായിച്ചു. മഹാമാരിക്കാലത്തു ജനങ്ങൾക്കു വലിയ ബുദ്ധിമുട്ടുകൾ വരാതിരുന്നതിന് അതു കാരണമായി. കോവിഡ്കാലത്ത്, മേഖലയിലെ വലിയ സാമ്പത്തികശക്തികളായ ചൈനയ്ക്കും ഇന്ത്യയ്ക്കും മുകളിലേക്കു വളരാൻ ബംഗ്ലദേശിനു കഴിഞ്ഞതു കൃത്യമായ ആസൂത്രണം കൊണ്ടാണ്.

എന്താണു ബംഗ്ലദേശ് സമ്പദ്‌വ്യവസ്ഥയുടെ കുതിപ്പിന്റെ മുഖ്യ കാരണങ്ങൾ?

ADVERTISEMENT

കൃഷിയിലെ ആധുനികവൽക്കരണം  അതിഥിത്തൊഴിലാളികളിൽ നിന്നുള്ള വിദേശനാണ്യം, അതിവേഗം വളരുന്ന റെഡിമെയ്ഡ് വസ്ത്ര വ്യവസായം എന്നിവയാണെന്നു പറയാം. വസ്ത്രവ്യാപാര മേഖല കാര്യക്ഷമവും മികച്ചതും പ്രകൃതി സൗഹൃദപരവുമാണ്. .

വസ്ത്രവ്യാപാരത്തെ മാത്രം ആശ്രയിച്ചുള്ള നേട്ടം. സുസ്ഥിരമാകുമോ?

ADVERTISEMENT

വസ്ത്ര കയറ്റുമതി പ്രധാന വരുമാന മാർഗം തന്നെയാണ്. അതുമാത്രംകൊണ്ടു സുസ്ഥിര വികസനം നടക്കില്ലെന്നറിയാം. അതിനാൽ കൂടുതൽ മൂല്യവർധനയ്ക്കും മറ്റു മേഖലകളുടെ വികസനത്തിനും ശ്രമിക്കുന്നു. കാർഷിക വിളകളുടെയും വ്യാവസായിക, ‍‍ഡിജിറ്റൽ ഉൽപന്നങ്ങളുടെയും കയറ്റുമതിക്കും പ്രോത്സാഹനം നൽകുന്നു. ഡിജിറ്റൽ ബംഗ്ലദേശ് ക്യാംപെയ്നൊക്കെ അതിന്റെ ഭാഗമാണ്. 66% ആഭ്യന്തര ഉപഭോഗവും കയറ്റുമതിയും ചേർന്നതാണു ബംഗ്ലദേശിന്റെ വളർച്ചാ മാതൃക. ഉൽപാദനക്ഷമത കൂട്ടാനും നൈപുണ്യ വികസനത്തിനും ചെലവഴിച്ചതിനു പുറമേ ജിഡിപിയുടെ 5% തുക കോവിഡ് കാരണമുണ്ടായ മാന്ദ്യം മറികടക്കാൻ ജനങ്ങൾക്കു നൽകുകയും ചെയ്തു. 

ഇനിയങ്ങോട്ടുള്ള കുതിപ്പിനു രാജ്യം തയാറെടുക്കുന്നതെങ്ങനെയാണ്?

സുസ്ഥിര വളർച്ചയ്ക്കുള്ള എല്ലാ സാധ്യതകളും ബംഗ്ലദേശ് സമ്പദ്‌വ്യവസ്ഥയ്ക്കുണ്ട്. സൂക്ഷ്മ, വിശാല സാമ്പത്തിക തലങ്ങളിൽ (മൈക്രോ, മാക്രോ) ഒരു പോലെ പിന്തുണ നൽകുന്നതാണു നയം. വലിയ വ്യവസായങ്ങൾക്കൊപ്പം ഏറ്റവും താഴെത്തട്ടിലും സഹായങ്ങളെത്തുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നിവയിലാണ് ഇനി രാജ്യത്തു കൂടുതൽ നിക്ഷേപങ്ങളെത്തേണ്ടത്.

English Summary: Interview with Atiur Rahman